കോഴിക്കോട്: കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26-ന് നടത്താന്‍ നിശ്ചയിച്ച ലോക്സഭ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊ.കെ. ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് ഇ.മെയില്‍ അയച്ചതായും സമസ്ത അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്്കാരം നിര്‍വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സംഘം ചേര്‍ന്ന് നിര്‍വഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്കാരം. വോട്ടര്‍മാര്‍ക്കും ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല പോളിങ്ങനെയും ഇത് സാരമായി ബാധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായി വിഷയത്തില്‍ ഇട പെടണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ