കറാച്ചി: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ആക്രമണം. അഞ്ച് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. സൈനിക പോസ്റ്റിന് സമീപം സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈന്യത്തിൻ്റെ മാധ്യമ വിഭാഗം അറിയിച്ചു.
ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഏത് ഭീകരസംഘടനയാണെന്ന് സൈന്യം വാർത്താക്കുറിപ്പിൽ പരാമർശിച്ചിട്ടില്ല.
“ഭീകരർ ഒരു സ്ഫോടകവസ്തു നിറച്ച വാഹനം പോസ്റ്റിലേക്ക് ഇടിച്ചു, തുടർന്ന് ഒന്നിലധികം ചാവേർ ബോംബിംഗ് ആക്രമണങ്ങൾ നടത്തി, ഒരു കെട്ടിടത്തിൻ്റെ ഒരു ഭാഗം തകരുകയും അഞ്ച് പേരുടെ ഷഹാദത്ത് (രക്തസാക്ഷിത്വം) ഉണ്ടാകുകയും ചെയ്തു,” പ്രസ്താവനയിൽ പറയുന്നു.
ആക്രമണം ആരംഭിച്ച സമയത്ത് സ്ഫോടനത്തിൽ വാതിലുകളും ജനലുകളും തകർന്നതായി, പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാൻ്റെ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ വസീരിസ്ഥാനിലെ താമസക്കാർ പറഞ്ഞു.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ