ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് എംപി പാര്‍ട്ടി വിട്ടു. രാജ്യസഭാംഗം അജയ് പ്രതാപ് സിംഗ് എംപിയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അജയ് പ്രതാപ് രാജിവെച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡക്കുള്ള രാജിക്കത്ത് എക്സിൽ (ട്വിറ്റർ) അദ്ദേഹം ഇന്ന് പോസ്റ്റ് ചെയ്യുകയായിരുന്നു.
‘പാർട്ടിയുടെ പ്രാഥമികഗംത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നു’ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാജിക്കത്തിൽ അദ്ദേഹം കുറിച്ചു. രാജിവെക്കാനുള്ള കാരണം കത്തിൽ അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ ബിജെപി വൻ തോതിലുള്ള അഴിമതി നടത്തിയെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അവകാശപ്പെട്ടു. അഴിമതിക്കാർക്ക് ബിജെപിയിൽ സംരക്ഷണം ലഭിക്കുന്നതായും രാഷ്ട്രീയ കച്ചവടക്കാരുടെ ആലയമായി പാർട്ടി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള രാജി തീരുമാനം ബിജെപിക്കേറ്റ തിരിച്ചടിയാണ് .വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടും അജയ് പ്രതാപ് സിംഗിന് ബിജെപി ടിക്കറ്റ് നല്‍കിയില്ല. സിദ്ധി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാര്‍ട്ടി അവിടെ നിന്ന് രാജേഷ് മിശ്രയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അജയ് പ്രതാപ് സിംഗ് പറഞ്ഞു
ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ അജയ് പ്രതാപ് സിംഗിനെ 2018 മാർച്ചിലാണ് പാർട്ടി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും. എന്നാൽ അദ്ദേഹത്തെ ബിജെപി വീണ്ടും നോമിനേറ്റ് ചെയ്തിട്ടില്ല. അതിനൊപ്പം സിദ്ധി ലോക്സഭാ മണ്ഡലത്തിൽ രാജേഷ് മിശ്രയെ ബിജെപി സ്ഥാനാർഥിയാക്കുകയും ചെയ്തു.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ