തിരുവനന്തപുരം: ശനിയാഴ്ച ശതാഭിഷിക്തനായ കവിയും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ഫോൺ ബന്ധത്തിന്റെ അപൂർ കഥയുടെ ചുരുളഴിച്ച് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് ബിപിൽ മൊബൈൽ കമ്പനി ആരംഭിച്ചപ്പോൾ കേരളത്തിൽ ആദ്യമായി കണക്ഷനെടുത്തത് ശ്രീകുമാരൻ തമ്പിയാണെന്ന് ബിപിഎൽ സ്ഥാപകൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശനിയാഴ്ച ശ്രീചിത്ര ഹോമിൽ നടന്ന ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് രണ്ടര പതിറ്റാണ്ടു മുമ്പത്തെ തന്റെ തമ്പി സാറുമായുള്ള ആ മൊബൈൽ ബന്ധത്തെ കുറിച്ച് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
1997 ലാണ് ബിപിഎൽ കമ്പനിക്ക് തുടക്കമിട്ടത്. അന്ന് കേരളത്തിൽ നിന്ന് ആദ്യമായി കണക്ഷൻ എടുത്ത തമ്പി സാർ ഇപ്പോഴും അതേ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞതിൽ സന്തോഷമുണ്ടന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ലോകം അതിശയിപ്പിക്കുന്ന നടൻമാരേയും ഗായകരേയും കലാകാരൻമാരേയും അരങ്ങിലെത്തിച്ചതിൽ ശ്രീകുമാരൻ തമ്പിയുടെ പങ്ക് വലുതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 84 വയസ് പൂർത്തിയാക്കിയ അദ്ദേഹത്തെ എൻഡിഎ സ്ഥാനാർത്ഥി പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീചിത്ര ഹോമിലെ ജീവനക്കാരുമായും അന്തേവാസികളുമായും സൗഹൃദം പങ്കുവച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ