ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഏപ്രില്‍ 26 കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിവസമാണ്. കാലഹരണപ്പെട്ട യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളെ മലയാളികള്‍ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോള്‍ കേന്ദ്രഭരണത്തില്‍ കേരളവും പങ്കാളികളാവും. ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചര്‍ച്ചാ വിഷയം. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും ഈ ജനവിധി. സിഎഎയുടെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് സിഎഎക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോകുന്നത്. ശബളവും പെന്‍ഷനും ക്ഷേമപെന്‍ഷനുമൊന്നും കൊടുക്കാന്‍ ഗതിയില്ലാത്ത സര്‍ക്കാര്‍ മതപ്രീണനത്തിന് വേണ്ടി കോടികള്‍ പൊടിക്കുകയാണ്. യുഡിഎഫും ഇതിന് പിന്തുണ കൊടുക്കുകയാണ്. ഇടത്- വലത് മുന്നണികളുടെ വര്‍ഗീയ നിലപാടിനെതിരായ വിധിയെഴുത്താവും കേരളത്തില്‍ നടക്കുകയെന്നും കെ.സുരേന്ദ്രന് പറഞ്ഞു.