തെരഞ്ഞെടുപ്പിന്റെ വലിയ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. ഏപ്രില്‍ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ജൂണ്‍ 4നു നടക്കും. മാര്‍ച്ച് 28 ന് വിജ്ഞാപനം ഇറങ്ങും. അന്നുമുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി എപ്രില്‍ നാല് ആണ്. ആകെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതില്‍ രണ്ടാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി ചുതലയേറ്റ ഗ്യാനേഷ് കുമാര്‍, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു.
2019 ല്‍ മാര്‍ച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം.
* ബൂത്തുകളില്‍ കുടിവെള്ളവും, വീല്‍ ചെയറും, ബാത്ത് റൂമും നിര്‍ബന്ധം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ തവണയും പോലെ ഇത്തവണയും വോട്ടേഴ്സിന് ബൂത്തുളില് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കുന്നത്. എല്ലാ ബൂത്തുകളിലും കുടിവെള്ളവും, വീല്‍ ചെയറും, ബാത്ത് റൂമും ഉറപ്പാക്കും.