തിരുവനന്തപുരം: സർക്കാർ ഇതുവരെയായിട്ടും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല, പതിനൊന്നു ദിവസമായിട്ടും സർക്കാർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സെക്രട്ടറിയേറ് പടിക്കൽ സിപിഒ റാങ്ക് ലിസ്റ്റിൽ പെട്ട ഉദ്യോഗാർഥികൾ നിരാഹാരം ഇരിക്കാൻ തുടങ്ങിയിട്ട് പതിനൊന്നു ദിവസം പിന്നിടുന്നു.
ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലാവധി അവസാനിക്കാൻ 25 ദിവസങ്ങൾ മാത്രമാണുള്ളത്. ലിസ്റ്റ് വന്ന ദിവസം മുതൽ ഇതുവരെ കയറാത്ത സർക്കാർ ഓഫീസുകളോ കാണാത്ത അധികാരികളോ ആരും തന്നെ ഇല്ല. മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾ നിരാഹാരത്തിനു പിന്തുണ അറിയിച്ചുകൊണ്ട് എത്തിയെങ്കിലും ആരുടെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.
കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി അയ്യായിരത്തിലധികം നിയമനങ്ങൾ നടപ്പാക്കിയെന്ന്. 13975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്നും മൂവായിരത്തിൽ താഴെ ആളുകൾക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്.
ഇനി 9652 ആളുകൾക്ക് ഈ ലിസ്റ്റിൽ ജോലി ലഭിക്കാനുണ്ടെന്ന് ഇവർ പറയുന്നു. അഞ്ച് വർഷത്തെ കഠിനമായ പരിശ്രമത്തിലൊടുവിലാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ ഇവർക്ക് സാധിച്ചത്. ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇവരുടെ ആവശ്യം സർക്കാർ കണക്കിലെടുക്കൂമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.
പിഎസ്‌സിയുടെ പുതിയ പരീക്ഷാ പരിഷ്കരണത്തിന് ഇരയാണ് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകാർ. മുൻപ് ഒഎംആർ, കായികക്ഷമത പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നത്.
Read More……..
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- മസ്റ്ററിങ്ങ് താറുമാറായിവെയിലത്ത് ഉരുകി ജനം | Kerala Ration
- മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരാനുണ്ട്; പത്മജ
ഇത്തവണ പ്രിലിമിനറി, മെയിൻ പരീക്ഷകളും കായികക്ഷമത ടെസ്റ്റും നടത്തിയാണ് തിരഞ്ഞെടുത്തത്. അങ്ങനെ രണ്ടു ഘട്ട പരീക്ഷ എഴുതേണ്ടി വന്ന ഏക പൊലീസ് ബാച്ചാണ് ഇത്. ലിസ്റ്റിൽ ഉൾപ്പെടുന്ന പരമാവധി പേർക്ക് നിയമനം നൽകാൻ വേണ്ടിയാണ് പിഎസ്‌സിയുടെ രണ്ടു ഘട്ട എഴുത്തുപരീക്ഷാ പരിഷ്കാരം നടപ്പിലാക്കിയതെന്നായിരുന്നു സർക്കാരും പിഎസ്‌സിയും പറഞ്ഞത്.
സർക്കാരിന്റെ വാഗ്ദാനം വിശ്വസിച്ചതിലൂടെ 5 വർഷം ആണ് നഷ്ടമായതെന്നു ഉദ്യോഗാർഥികൾ പറയുന്നു.
രണ്ടു ഘട്ടങ്ങളിലായുള്ള പരീക്ഷകൾ വിജയിച്ചതിനു ശേഷം മാത്രമാണ് ഇവർക്ക് സിപിഒ റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചത്. മുന്നോട്ട് എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിൽക്കേണ്ട അവസ്ഥയാണ് തങ്ങൾക്കുള്ളതെന്നും ഇവർ പറയുന്നു.
സർക്കാർ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായൊരു നിലപാട് സ്വീകരിച്ചില്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് ഇവർ പറയുന്നു.
















