ആവശ്യമായ ചേരുവകൾ
ബേബി കോൺ – 5 എണ്ണം
മൈദ – 1 കപ്പ്
അരിപൊടി – 2 ടീസ്പൂൺ
കടലപൊടി – 2 ടീസ്പൂൺ
കായപൊടി – 1/4 ടീസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
മുളക്പൊടി – 1/2 ടീസ്പൂൺ
ഓറിഗാനോ പൗഡർ – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബേബി കോൺ പകുതിയായി മുറിച്ച് അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത വെള്ളത്തിലിട്ട് തിളപ്പിക്കണം. അത് ഏകദേശം വെന്ത ശേഷം വെള്ളത്തിൽ നിന്ന് ഊറി എടുക്കുക.
മറ്റൊരു പാത്രത്തിൽ മാവ് തയ്യാറാക്കാം. മൈദപൊടി, കടലപൊടി, അരിപൊടി, മഞ്ഞൾപൊടി, മുളക്പൊടി, കായപൊടി, ഉപ്പ്, ഒറിഗാനോ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കുറുകിയ മാവ് ഉണ്ടാക്കിയെടുക്കുക. ശേഷം, ബേബി കോൺ ഓരോന്ന് ഇതിൽ മുക്കിയെടുത്ത ഫ്രൈ ചെയ്തെടുക്കുക.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ