ആവശ്യമായ ചേരുവകൾ
1. മാങ്ങ -1 (തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്)
2. കാരറ്റ് -1 (വേവിച്ചത്)
3. നല്ല തണുത്ത പാൽ -2 വലിയ കപ്പ്
4. പഞ്ചസാര അല്ലെങ്കിൽ മിൽക്ക് മെയ്ഡ് -ആവശ്യത്തിന്
5. ബദാം -8 എണ്ണം (വെള്ളത്തിൽ കുതിർത്തത്)
6. കാഷ്യൂനട്സ് -5 എണ്ണം (വെള്ളത്തിൽ കുതിർത്തത്)
7. കസ്കസ് -2 സ്പൂൺ (വെള്ളത്തിൽ കുതിർത്തത്)
8. വാനില എസൻസ് -2 തുള്ളി
9. ഗാർണിഷ് ചെയ്യാൻ വേണ്ടി ചെറുതായി അരിഞ്ഞ ബദാം, പിസ്ത, നട്സ്, മാങ്ങ, റോസ് സിറപ്പ്
തയാറാക്കുന്ന വിധം
ഒന്നുമുതൽ ആറുവരെയുള്ള ചേരുവകൾ നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കസ്കസ് വെള്ളത്തിൽ കുതിർത്തതും വാനില എസൻസുംകൂടി ചേർത്ത് ഒന്നുകൂടി നന്നായി മിക്സ് ആക്കുക.
ശേഷം റഫ്രിജറേറ്ററിൽ വെച്ച് നന്നായി തണുപ്പിക്കുക. രുചികരമായ മാംഗോ സ്മൂത്തി റെഡിയായിക്കഴിഞ്ഞു.
Read more:
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ