കോഴിക്കോട്∙ പേരാമ്പ്രയിൽ തോട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) ആണ് ചൊവ്വാഴ്ച രാവിലെ വാളൂർ കോട്ടൂർതാഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുവിനെ കാണാതായതിനുശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണു ദുരൂഹത വർധിക്കുന്നത്. പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ച ഇതായിരുന്നു.
തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിൽനിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. ചൊവ്വാഴ്ചയാണ് വാളൂർ കനാലിൽ അനുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹം അർധനഗ്നമായനിലയിലായിരുന്നു. ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാതായി. മുട്ടൊപ്പം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കാൻ സാധ്യത കുറവാണ്. കാണാതായതിനുശേഷം തോടിനു സമീപത്തുൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു.
Read more:
അനുവിന് എന്തെങ്കിലും പ്രശ്നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അനുവിനില്ലെന്നാണു ബന്ധുക്കൾ പറഞ്ഞത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോടു സ്ഥലം എംഎൽഎ ടി.പി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ