ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ബംഗളൂരുവും ഡൽഹിയും മുഖാമുഖം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന കളിയിൽ അഞ്ചു റൺസിനായിരുന്നു റോയൽ ചലഞ്ചേഴ്സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് വനിതകൾ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. ലീഗിൽ തകർപ്പൻ ഫോമിലുള്ള എല്ലിസ് പെറി 66 റൺസ് നേടി.
ജോർജിയ വേർഹാം 18 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാനയും സഹഓപണർ സോഫി ഡെവിനും പത്ത് റൺസ് വീതം നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ തുടക്കം ഗംഭീരമാക്കിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് 130 റൺസിലൊതുങ്ങി. ഹർമൻപ്രീത് കൗറും അമേലിയ കെറുമടക്കം ചെറുതായി പൊരുതിയെങ്കിലും ബംഗളൂരു ബൗളിങ്ങിനു മുന്നിൽ ടീം മുട്ടുകുത്തി.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ