ദുബായ്∙ റമസാനിലെ ഓരോ ദിനങ്ങളും നന്മകൾ കൊണ്ട് സുകൃതമാക്കാനുള്ള ആഹ്വാനത്തോടെ റമസാനിലെ ആദ്യ വെള്ളിയാഴ്ച. സ്നേഹവും സഹനവും കൊണ്ട് പുണ്യമാസം അർത്ഥ പൂർണമാക്കണമെന്നു വിശ്വാസികളെ ജുമുഅ ഖുതുബയിൽ ഖതീബുമാർ ഓർമിപ്പിച്ചു. വ്രതമാസത്തിലെ ആദ്യ വെള്ളിയാഴ്ചയിലെ പ്രാർത്ഥനയ്ക്ക് പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. പതിവിൽ നിന്നും വിപരീതമായി പള്ളികളിലേക്ക് വിശ്വാസികൾ നേരത്തെ പുറപ്പെട്ടു. ആരാധനാലയങ്ങൾക്കുള്ള അഭിവാദനമായ ഐച്ഛിക നമസ്കാരത്തിന് ശേഷം ഖുർആൻ പാരായണത്തിൽ അവര്‍ മുഴുകി. ബാങ്ക് വിളിക്ക് ശേഷം തുടങ്ങിയ പ്രസംഗത്തില്‍ മനുഷ്യര്‍ക്ക് നന്മയിൽ മുന്നേറുന്നതിനുള്ള ദൈവത്തിൽ നിന്നുള്ള വൈവിധ്യമാര്‍ന്ന വിളികളെ കുറിച്ചാണ് ഇമാമുമാർ ഉദ്ബോധിപ്പിച്ചത്. നമസ്കാരത്തിലൂടെയും ദാനധർമങ്ങളിലൂടെയും പുണ്യങ്ങളുടെ ഈ പുഷ്ക്കലമാസത്തെ സ്വീകരിക്കണം. നന്മകള് കൊണ്ട് വ്രതദിനങ്ങളെ ധന്യമാക്കിയാണ് ദൈവത്തിന്റെ വിളികള്‍ക്ക് ഉത്തരം നൽകേണ്ടത്. നമസ്കാരവും നോമ്പുമെല്ലാം മതത്തിന്റെ പഞ്ചസ്തംഭങ്ങളിൽ പെട്ടതാണ്. അതു നിലനിറുത്തുന്നവൻ മതത്തെ നിലനിർത്തുകയും അത് അവഗണിക്കുന്നവർ മതത്തെ തകർക്കുകയുമാണ് ചെയ്യുന്നതെന്ന് ഓർമപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ