തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഡി.എ/ ഡി.ആര് കുടിശിക ആവിയായതിന്റെ പ്രതിഷേധത്തിലാണ് ജീവനക്കാരും പെന്‍ഷന്‍കാരും. 2 ശതമാനം ഡി.എ പ്രഖ്യാപിച്ച ഉത്തരവിലാണ് കുടിശിക ഡി.എയെ കുറിച്ച് മൗനം പുലര്‍ത്തുന്നത്. 2021 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ഡി.എ/ ഡി.ആര് കുടിശിക ലഭിക്കേണ്ടതാണ്. 39 മാസത്തെ കുടിശികയാണ് സംസ്ഥാനത്തെ ഓരോ ജീവനക്കാരനും പെന്‍ഷന്‍കാരനും നഷ്ടപ്പെട്ടത്.
7 ഗഡു ഡി.എ കുടിശിക നിലനില്‍ക്കെയാണ് ഒരു ഗഡു കുടിശിക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 6 ഗഡു ഡി.എ / ഡി.ആര് നിലവില്‍ കുടിശികയാണ്. 17,940 രൂപ മുതല്‍ 1,10,000 രൂപയുടെ വരെ നഷ്ടമാണ് ജീവനക്കാര്‍ക്ക് ഉണ്ടായത്.
അടിസ്ഥാന ശമ്പളം ഉയരുന്നതിനനുസരിച്ച് നഷ്ടത്തിന്റെ തോത് വര്‍ദ്ധിക്കും. നഷ്ടപ്പെട്ട 39 മാസത്തെ ഡി.എ കുടിശിക കണക്കാക്കുന്നതിങ്ങനെ (അടിസ്ഥാന ശമ്പളം x0.02 x 39) . തസ്തിക, അടിസ്ഥാന ശമ്പളം , നഷ്ടം എന്നി ക്രമത്തില്‍;
1. ഓഫിസ് അറ്റന്‍ഡന്റ് – 23,000 രൂപ, 17940 രൂപ
2. ക്ലര്‍ക്ക് – 26500, 20670
3. സിവില്‍ പോലിസ് ഓഫീസര്‍ – 31100, 24258
4. സ്റ്റാഫ് നേഴ്സ് – 39300,30654
5. ഹൈസ്ക്കൂള് ടീച്ചര്‍ -45600, 35568
6. സബ് ഇന്‍സ്പെക്ടര്‍ -55200 , 43056
7. സെക്ഷന്‍ ഓഫിസര്‍ – 56500, 44070
8 .ഹയര്‍സെക്കണ്ടറി സ്ക്കൂള് ടീച്ചര്‍ – 59300,46524
9. അണ്ടര്‍ സെക്രട്ടറി – 63700,49686
10. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ – 85000,66300
11. സിവില്‍ സര്ജന് – 95600,74568
12. ഡെപ്യൂട്ടി സെക്രട്ടറി – 107800,84084
13. ജോയിന്റ് സെക്രട്ടറി – 123700,96486
14.അഡീഷണല്‍ സെക്രട്ടറി – 140500, 109590
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി