ബെംഗളൂരു: ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയുടെ മരണത്തിൽ രണ്ട് അസം സ്വദേശികൾ ബെംഗളൂരുവിൽ പിടിയിൽ. അമൃത്, റോബർട്ട് എന്നിവരാണ് പിടിയിലായത്.
കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലില്‍ ബുധനാഴ്ചയാണു സറീന ഉത്കിറോവ്ന എന്ന യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിടിയിലായവർ ഇതേ ഹോട്ടലിലെ തൊഴിലാളികളാണ്. യുവതി മരിച്ച ദിവസം വൈകിട്ട് മുതൽ ഇരുവരെയും കാണാതായിരുന്നു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ. ‘‘മുറി വൃത്തിയാക്കാനായി ഇരുവരും യുവതിയുടെ മുറിയിൽ കയറി. പണവും വിലയേറിയ ഫോണും കണ്ടതോടെ അവ കൈക്കലാക്കാൻ പ്രതികൾ തീരുമാനിച്ചു. യുവതിയെ തലവണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ പണവും മൊബൈലുമായി കടന്നുകളഞ്ഞു’’– പൊലീസ് ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോട് വിവരിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ടൂറിസ്റ്റ് വീസയിൽ ഇന്ത്യയിലെത്തിയ സറീന ഉത്കിറോവ്നയെ ബുധനാഴ്ച രാത്രി 11 മണിയോടെ ഹോട്ടൽ മുറിയിൽ അനക്കമറ്റ നിലയിൽ മറ്റു ജീവനക്കാർ കണ്ടെത്തുകയായിരുന്നു. മുഖത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മൂക്കിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി