ന്യൂഡൽഹി: നേതൃത്വം ആവശ്യപ്പെട്ടാൽ അമേഠിയിൽനിന്ന് മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നിർദേശിച്ചാൽ അമേഠിയിൽനിന്ന് മത്സരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ഒരു പോരാളി ആയതിനാൽ അവർ ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്ന് രാഹുൽ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽനിന്ന് മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019-ൽ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽനിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ഇത്തവണയും വയനാട്ടിൽനിന്ന് രാഹുൽ ജനവിധി തേടുന്നുണ്ട്.
അതേ സമയം, മഹാരാഷ്ട്രയിലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തുടരുകയാണ്. പാൽഘറിൽ ജാഥയിൽ സിപിഎം, സിപിഐ പ്രവർത്തകർ പങ്കെടുത്തു. മുംബൈയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യ സഖ്യ നേതാക്കളോടൊപ്പം ഇടത് നേതാക്കൾ പങ്കെടുക്കില്ലെന്ന് അഭ്യൂഹം ഉയർന്നിരുന്നു. ഒബിസി വിഭാഗത്തിലെ പ്രധാനമന്ത്രി ഭരിക്കുമ്പോൾ രാജ്യത്ത് ഒബിസികൾക്കും ദലിതർക്കും രക്ഷയില്ലാത്ത അവസ്ഥയെന്ന് രാഹുൽ ഗാന്ധി വാഡയിലെ പൊതുയോഗത്തിൽ കുറ്റപ്പെടുത്തി. പാൽഘറിലെ പര്യടനത്തിനുശേഷം ജാഥ താനെയിൽ പ്രവേശിച്ചു. മറ്റന്നാൾ മുംബൈ ശിവജി പാർക്കിലാണ് രണ്ടാംഘട്ട ജാഥയുടെ സമാപന സമ്മേളനം.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി