ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വെള്ളിയാഴ്ചയാണ് സിഎഎ മൊബൈൽ ആപ്പ് കേന്ദ്രം അവതരിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ indiancitizenshiponline.nic.in എന്ന വെബ്സൈറ്റിൽ നിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
നേരത്തേ, ആഭ്യന്ത്രമന്ത്രാലയം അപേക്ഷകർക്ക് വേണ്ടി ഒരു പോർട്ടൽ അവതരിപ്പിച്ചിരുന്നു. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് നിയമഭേദഗതി നടത്തിയത്. 2014 ഡിസംബര്‍ 31-ന് മുന്‍പ് എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും.
2014-ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. 2016 ജൂലൈ 19-നാണ് ആദ്യമായി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
2019 ജനുവരി എട്ടിനു ബില്‍ ലോക്സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാതിരുന്ന സാഹചര്യത്തില്‍ പതിനാറാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. വീണ്ടും ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകള്‍ക്കു ലോക്സഭയിൽ ബിൽ പാസായിരുന്നു.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി