ആപ്പുഴ: ജില്ലയിൽ സിപിഎമ്മില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയത പുതിയ തലത്തിലേക്ക്. ഏര്യാ സെക്രട്ടറി ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് വെളിപ്പെടുത്തി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. വാരനാട് സര്‍വീസ് സഹകരണ സംഘം പ്രസിഡനറും കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയംഗവുമായ എ.കെ പ്രസന്നനെതിരെയാണ് ആരോപണം. കട്ടച്ചിറ ബ്രാഞ്ച് കമ്മിറ്റി മുന്‍ സെക്രട്ടറിയുടെ ഭാര്യ ലീജ സുജിത്താണ് പരാതിക്കാരി.
എര്യാ സെക്രട്ടറി ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും പുതുതായി നിര്‍മ്മിക്കുന്ന വീടും സ്ഥലവും വിറ്റ് നാടു വിടാൻ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ലിജ സുജിത്തിന്റെ ആരോപണം. തണ്ണീര്‍മുക്കം പഞ്ചായത്ത് അധികൃതര്‍ക്കും ആര്‍ഡിഒയ്ക്കും പരാതി നല്‍കിയതിന് ശേഷം ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ പീഡനങ്ങളെക്കുറിച്ച് ഫേസ്ബുക്കിൽ വീഡിയോയും ലീജ പങ്കുവച്ചിട്ടുണ്ട്. വര്‍ഗശത്രുക്കള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണ് പാര്‍ട്ടി നേതാവ് ചെയ്യുന്നതെന്നാണ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്.
ലീജ സുജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
ഞങ്ങൾക്കും ജീവിക്കാനുള്ള അർഹതയുണ്ട്. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം എ.കെ.പ്രസന്നന്റെ മാനസിക പീഡനമാണ് ഞങ്ങള്‍ക്ക് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ ആ കൊടിയുടെ കീഴിൽ വളർന്ന എന്നെ പോലെയുള്ള സാധാരണ പ്രവർത്തകർ ഒരു ഘട്ടത്തിലെങ്കിലും വെറുത്ത് പോകും. ഈ പാർട്ടിയെ വിശ്വസിച്ചതും സ്നേഹിച്ചതും ഒന്നും മോഹിച്ചിട്ടല്ല.
ഞങ്ങൾക്ക് കിട്ടേണ്ട നീതിയാണ് ചോദിക്കുന്നത്. സംഘടനയുടെ ഉത്തരവാദിത്തത്തില്‍ ഇരുന്നുകൊണ്ട് ബോധപൂർവ്വം വിഷയങ്ങൾ സൃഷ്ടിക്കുകയാണ്. സംഘടന വിഷയങ്ങൾ സംഘടനക്ക് അകത്ത് ചോദ്യം ചെയ്താൽ പാർട്ടി നേതാവ് പാർട്ടി മെമ്പറിന് ക്വട്ടേഷൻ കൊടുക്കും. ഒരുപാട് കടം വാങ്ങി ഒരു കൂര വെച്ചപ്പോൾ അത് നശിപ്പിക്കാൻ പലകുറി ശ്രമം നടത്തി.അന്നും ഇന്നും ഈ പാർട്ടിയേ മാത്രമാണ് വിശ്വസിച്ചത്, ആ പാർട്ടി ഞങ്ങൾക്ക് നീതി നടപ്പാക്കി തന്നില്ല. വ്യക്തി വിരോധം തീർക്കാൻ ഈ പാർട്ടിയെ ഉപയോഗിക്കുന്നത് എന്തിന്റെ പേരിൽ ന്യായീകരിക്കാനാകും.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fleeja.leejaleejaa%2Fvideos%2F725997882700392%2F&show_text=false&width=267&t=0