പഞ്ചാബ്: പഞ്ചാബില്‍ ആംആദ്മി പാർട്ടി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 13 സീറ്റുള്ള സംസ്ഥാനത്ത് എട്ടുസീറ്റിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇവരില്‍ അഞ്ചുപേരും സംസ്ഥാനമന്ത്രിമാരാണ്. ബാക്കിയുള്ള സീറ്റിലേക്കും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു. ‘ഇന്ത്യ’ സഖ്യമില്ലാതെ തനിച്ചാണ് പഞ്ചാബില്‍ എ.എ.പി.യും കോണ്‍ഗ്രസും മത്സരിക്കുന്നത്.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് എ.എ.പി.യില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഗുര്‍പ്രീത് സിങ് ഖുദിയാണ് ഫത്തേഗഡ് സാഹിബലിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രമുഖ പഞ്ചാബി നടന് കരംജീത് അന്മോളിന് ഫരീദ്കോട്ടിലും മത്സരിക്കും.
മന്ത്രിമാരായ കുല്‍ദീപ് സിങ് ദാലിവാള്‍ (അമൃത്സർ), ലാല്‍ജിത് സിങ് ഭുല്ലാർ (ഖദൂർ സാഹിബ്), ഗുർമീത് സിങ് ഖുദിയാൻ (ഭട്ടിൻഡ), ഗുർമീത് സിങ് മീഠ് ഹയെർ (സംഗ്രൂർ), ഡോബല്ബീർ സിങ് (പട്യാല) എന്നിവരാണ് മത്സരിക്കുന്നത്. പാർട്ടിയുടെ സിറ്റിങ് എം.പി. സുശീല്‍ റിങ്കു ജലന്ധറില്‍ വീണ്ടും മത്സരിക്കും.
അതേ സമയം ഗുജറാത്തിലെ വഡോദരയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രചാരണത്തിനു തുടക്കമിട്ടു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഗുജറാത്തിലെ രണ്ടു സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്. അസമിലെ സ്ഥാനാർത്ഥികളെ എ എ പി പിൻവലിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പിൻവലിച്ചത്.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി