ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ് ദ്വിമുഖ നിര്‍ദ്ദേശം മധ്യസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇസ്രയേലികള്‍ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിക്കണമെന്നതാണ് നിര്‍ദ്ദേശം.
ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന 700 മുതല്‍ 1000 വരെ ഫലതീനികള്‍ക്ക് പകരമായി എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയും ആദ്യഘട്ടത്തില്‍ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞു. ഇസ്രായേലിലെ എല്ലാ സ്ത്രീ സൈനികരെയും ആദ്യ ഘട്ടത്തില്‍ വിട്ടയക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ബന്ദി കൈമാറ്റത്തിന് ശേഷം സ്ഥിരമായ വെടിനിര്‍ത്തലിനുള്ള അന്തിമ തീയതി അംഗീകരിക്കുകയും ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിനുള്ള സമയപരിധി അറിയിക്കുകയും ചെയ്യണം. നിര്‍ദ്ദേശത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇരുഭാഗത്തുമുള്ള എല്ലാ തടവുകാരെയും വിട്ടയക്കുമെന്നും ഹമാസ് അറിയിച്ചു.
അതേസമയം, ‘ഹമാസ് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണെന്ന്’ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ അറിയിച്ചു.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി