തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രം ബിഎസ്ഇ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ 8.89% നിരക്കിലാണ് തുക സമാഹരിച്ചത്. അംഗീകൃത റേറ്റിംഗ് ഏജൻസികൾ നൽകുന്ന AA ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സംസ്ഥാനത്തെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെ എഫ് സി. നിലവിലെ സാഹചര്യത്തിൽ മികച്ച നിരക്കിലാണ് കെ.എഫ്.സിക്ക് തുക സമാഹരിക്കാൻ കഴിഞ്ഞത്.
കടപ്പത്രങ്ങൾ വഴി ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞത് കെ എഫ് സി യുടെ സാമ്പത്തിക ഭദ്രതയാണ് സൂചിപ്പിക്കുന്നെതെന്ന് കെഎഫ്സിയുടെ സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് പറഞ്ഞു.
കേരള സർക്കാർ കെ.എഫ്.സിക്ക് 100 കോടി രൂപ മൂലധനം നൽകിയതുവഴി കോർപറേഷന്റെ ആസ്തി 1000 കോടി രൂപയ്ക്ക് മുകളിലായി. 2016 മുതൽ കെ.എഫ്.സി ബാലൻസ് ഷീറ്റിനെ അടിസ്ഥാനമാക്കി സർക്കാർ ഗ്യാരണ്ടി ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.
അടുത്ത സാമ്പത്തിക വർഷത്തിൽ കെഎഫ്സി കടപ്പത്ര വിപണിയിൽ നിന്ന് 700 കോടി രൂപയോളം കൂടുതൽ തുക സമാഹരിക്കുവാൻ തീരുമാനിച്ചു.
Read more…
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി