യൂസഫ് അരിയന്നൂർ
മലയാള ചലചിത്ര വ്യവസായ മേഖലയില്‍ ചിന്തോദീപകമായ ഒരു ചര്‍ച്ചക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഹൈക്കോടതിയുടെ അമിതാവേശത്തിനും വിധിയും നിഗമനങ്ങളും മലയാള സിനിമാ വ്യവസായികള്‍ക്ക് വിജയ പ്രതീതിയുണ്ടാക്കിയിട്ടുള്ളത് . സിനിമ എന്നത് വ്യവസായികളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കല എന്നതിനേക്കാള്‍ ഉപരി ഭാര്യയുടെ കെട്ടുതാലിയും കുടുംബത്തിന്റെ ആധാരവും എല്ലാം പണയം വെച്ച് പൈസ ഇറക്കി നിര്‍മ്മിക്കുന്ന ഒരു ഉല്‍പ്പന്നമാണ്.
മികച്ച കലാസൃഷ്ടി ഉണ്ടാകണം എന്നതിലുപരി കച്ചവടവും അമിതലാഭവുമാണ് അതിന്റെ ലക്ഷ്യങ്ങള്‍. അത്തരം കച്ചവടക്കാരെ തറ പറ്റിക്കലാണ് റിവ്യൂ ബോംബര്മാരുടെലക്ഷ്യം എന്നാണ് സിനിമാ വ്യവസായികളുടെ സങ്കോചം. അതെ സമയം,ഏതൊരാള്‍ക്കും അംഗീകൃതമായ ഏതു വ്യവസായവും കച്ചവടവും നടത്താന്‍ സ്വാതന്ത്ര്യമുള്ളതുപോല സിനിമ റിവ്യൂ വർക്കും അങ്ങനെ ചെയ്യാവുന്നതാണ് എന്നാണ് നിരൂപകരുടെ വാദം. ശരിയാണ് പറഞ്ഞതിൽ ഒരു തെറ്റുമില്ല. പക്ഷെ പ്രശ്നം വരുന്നത് പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ഉല്‍പ്പന്നത്തെ കുറിച്ച് ‘നെഗറ്റീവ്’ പറയാന്‍ പാടില്ല, ‘പോസിറ്റീവ്’ പറയണം, എന്ന സിനിമ വ്യവസായികളുടെ വാശിയാണ്. അല്ലെങ്കിലത് റിവ്യൂ ‘ബോംബിംഗ്’ ആണ് എന്നു മുദ്രകുത്തും. അതിവേഗതയിൽഉള്ള ഡിജിറ്റല്‍ മാധ്യമത്തിന്റെ പ്രവർത്തനത്തെ നേരിടാനുള്ള ചങ്കുറപ്പില്ലായ്മയാണ് എന്നാണ് സിനിമ നിരൂപകർ ചൂണ്ടിക്കാട്ടുന്നത്.
സിനിമ റിലീസായി 48മണിക്കൂറിനുള്ളിൽ നിരൂപണം പാടില്ലെന്നും , പത്ത് ദിവസങ്ങള്‍ക്കുശേഷം, മാത്രമെ അതിനെ കുറിച്ച് റിവ്യൂ, അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുള്ളു എന്നൊക്കെ പറയുന്നത് അപകടകരമായ പ്രവണതയാണ് എന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.
സംഘടിത ശക്തിയാണെന്ന ധാര്ഷ്ട്യത്തില്, ട്രേഡ് യൂണിയൻ മേഖലയിലെന്നപോലെ, വ്യക്തികളുടെ സ്വതന്ത്ര ജീവിതത്തെയും അഭിപ്രായ പ്രകടനത്തേയും വിലക്കാന്‍ തുനിയുന്ന ചട്ടമ്പിത്തരത്തിന് സര്‍ക്കാരും പോലീസും കോടതിയും കൂട്ടുനില്‍ക്കരുതെന്ന് എന്നാണ് ഡോക്ടർ കെ ഗോപിനാഥൻ അഭിപ്രായപ്പെട്ടത്.
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
അറിയപ്പെടുന്ന ഫിലിം റിവ്യൂർ ആയ അശ്വന്ത് കൊക്ക്, ഉണ്ണി വ്ലോഗ്, അനു ചന്ദ്ര, അപർണ്ണ പ്രശാന്തി തുടങ്ങിയവരുടെ സിനിമ നിരൂപണത്തെ തടയിട്ടുകൊണ്ടാണ് സിനിമ വ്യവസായികൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരിക്കുന്നത്. വ്യക്തികളുടെ സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെയും , നിയമകുരുക്കുകളിലൂടെ പോലീസ് – ഭരണ സംവിധാനങ്ങളിലൂടെ തടയുന്നത് പ്രതിരോധിച്ചേ മതിയാവൂ എന്ന അഭിപ്രായമാണ് ഫിലിം റിവ്വ്യൂവേഴ്സ് ഉയർത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ