കൊച്ചി:നൃത്ത അധ്യാപകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി.കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്നു നിരീക്ഷിച്ചു കൊണ്ടാണു കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ കോഴ വിഷയത്തിൽ ആണ് നൃത്ത പരിശീലകർക്ക് ജാമ്യം നൽകിയത്.തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് നോട്ടീസ് അയച്ചിരുന്നു.ഇതിനെതുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ പ്രതികരണവും ചോദിച്ചിരുന്നു.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്നു നിരീക്ഷിച്ചു കൊണ്ടാണു കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേരള സർവകലാശാല കലോത്സവത്തിലെ മാർഗം കളിയുടെ ഫലത്തിൽ കൃത്രിമം നടത്തി എന്നാണ് ഇവർക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. കേസിലെ രണ്ടും മൂന്നും പ്രതികളാണു ജോമെറ്റും സൂരജും. ആരോപണത്തിനു പിന്നാലെ ജീവനൊടുക്കിയ മാര്‍ഗംകളി വിധികർത്താവ് പി.എൻ.ഷാജി കേസിലെ ഒന്നാം പ്രതിയാണ്.
Read more ….
- മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു; V. D. Satheesan | Citizenship Amendment Act
- അനില്‍ ആന്റണി, പത്മജാ വേണു ഗോപാല്‍; ഇനി ആര്? (അച്ചു ഉമ്മനോ) | Lok Sabha Election 2024
- ഷവര്‍മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
യുവജനോത്സവത്തിൽ മത്സരഫലം അനുകൂലമാക്കുന്നതിനു സഹായിക്കണമെന്ന് ആവശ്യപ്പെട്ടു ചിലർ സമീപിച്ചിരുന്നതായി പി.എൻ.ഷാജിയുടെ കുടുംബം ആരോപിച്ചു. ഷാജി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നു സഹോദരൻ അനിൽകുമാർ വ്യക്തമാക്കി. സംഭവത്തിൽ താൻ നിരപരാധിയാണെന്നും തന്നെ ചിലർ ബലിയാടാക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞതായും അനിൽകുമാർ പറഞ്ഞു.