ചെന്നൈ ∙ കോയമ്പത്തൂരിൽ 18നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന റോഡ് ഷോയ്ക്ക് തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന റോഡ് ഷോ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു നിഷേധിച്ചത്.
കോയമ്പത്തൂർ ടൗണിൽ നാലു കിലോമീറ്റർ റോഡ് ഷോ നടത്താനാണു നീക്കമിട്ടിരുന്നത്. അതേസമയം പൊലീസ് നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് അതിനെതിരെ ബിജെപി കോടതിയെ സമീപിച്ചു.