പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമിയേ ശരണമയ്യപ്പാ എന്നു പറഞ്ഞു കൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്ക്കും എന്റെ നമസ്കാരം’ എന്ന് ജനങ്ങളെ മലയാളത്തില്‍ അഭിസംബോധന നടത്തുകയും ചെയ്തു. ‘ഇത്തവണ നാനൂറില്‍ അധികം..’ സീറ്റുകള്‍ വേണമെന്നും മോദി മലയാളത്തില്‍ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികള്‍ മോദിയുടെ വാക്കുകള്‍ ഏറ്റുപറയുകയും ചെയ്തു.
ഇത്തവണ കേരളത്തില്‍ താമരവിരിയുമെന്ന് ഉറപ്പായെന്നും കേരളത്തില്‍ നിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ക്ക് യുവത്വത്തിന്റെ ഊര്‍ജം നല്കാന് ആഗ്രഹിക്കുകയാണ്. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി അനില്‍ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും നരേന്ദ്ര മോദി പറയുമ്പോള്‍ വേദിയില്‍ പത്മജ വേണുഗോപാല്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. സാധാരണ ഡെല്‍ഹിയില്‍ നിന്നുള്ള നേതാക്കള്‍ എത്തിയാല്‍ തര്‍ജ്ജിമ ചെയ്യാന്‍ ഒരാളുണ്ടാകും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇത് ആചാരമാണ്. ഇംഗ്ലീഷും ഹിന്ദിയും തര്‍ജ്ജിമ ചെയ്യാനാണ് പ്രാദേശിക നേതാക്കള്‍ ഭാഷാ വിദഗ്ദ്ധരെ ഏര്‍പ്പെടുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയാല്‍ പ്രധാന തര്ജ്ജിമക്കാരന് കേന്ദ്രസഹമന്ത്രി കൂടിയായ വി. മുരളീധരനാണ്. എന്നാല്‍, മുരളീധരന് ഇപ്പോള്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥി ആയതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം തര്‍ജ്ജിമ ചെയ്യാന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി ഹിന്ദിയിലാണ് എപ്പോഴും പ്രസംഗിക്കുന്നത്. എന്നാല്‍, രാഹുല്‍ഗാന്ധി ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കും. തര്ജ്ജിമക്കാരന് തര്‍ജ്ജിമ ചെയ്യാന്‍ എളുപ്പമുള്ള ഭാഷയായിരിക്കും രാഹുല്‍ ഉപയോഗിക്കുന്നത്.
എന്നാല്‍, സി.പി.എമ്മിന്റെ നേതാക്കള്‍ ഇംഗ്ലീഷിലാണ് പ്രസംഗിക്കുക. ബൃന്ദികാരാട്ടും, പ്രാകാശ് കാരാട്ടും, സീതാറാം യച്ചൂരിയും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഇവര്‍ക്ക് തര്‍ജ്ജിമ ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ വല്ലാതെ ബുദ്ധിമുട്ടാറുമുണ്ട്. ചിലരോടൊക്കെ നേതാക്കള്‍ വൃത്തിയായി തര്‍ജ്ജിമ ചെയ്യാനും ആവശ്യപ്പെടാറുണ്ട്. വ്യവസായ മന്ത്രി പി. രാജീവാണ് തര്‍ജ്ജിമയില്‍ സി.പി.എമ്മിന്റെ പ്രധാന മുഖം.
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ