വേനൽക്കാലം ആയാൽ പ്രധാനമായും നേരിടുന്ന ഒരു പ്രശ്നമാണ് മുഖം കരിവാളിക്കുന്നത്. പുറത്തിറങ്ങാതിരിക്കുക എന്ന് പറയുന്നത് സാധ്യമായ കാര്യവുമല്ല. അപ്പോൾ എന്താണ് ചെയ്യേണ്ടത് ചർമ്മത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കണം. മെലാനിൻ ഉൽപ്പാദനം കൂടുന്നതാണ് ചർമ്മത്തിന് നിറം മറ്റാം വരാനുള്ള കാരണം
മുഖത്തെ കരിവാളിപ്പ് നീക്കം ചെയ്യാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഫേസ്പാക്കുകൽ നോക്കാം
1. തക്കാളി ഫേസ് പാക്ക്: തക്കാളിക്ക് സ്വാഭാവികമായും അസിഡിറ്റി ഉണ്ട്. അത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായകമാകും. തക്കാളി ഫേസ് പാക്ക് ഉപയോഗിക്കുന്നത് കരിവാളിപ്പ് ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ കരിവാളിപ്പ് ഇല്ലാതാക്കാൻ സഹായിക്കും. തയ്യാറാക്കേണ്ടത്: തക്കാളി അരിഞ്ഞ് അരച്ച് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കാം. ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. 20 മിനിറ്റ് നേരം മുഖത്ത് തേച്ച് വെയ്ക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
2. നാരങ്ങയും പഞ്ചസാരയും ചേർത്ത ഫേസ് പാക്ക്: ടാൻ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഫേസ് പാക്കുകളിൽ ഏറ്റവും അത്യാവശ്യമായ ഘടകമാണ് നാരങ്ങ. നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകാൻ സഹായകമാകും. നാരങ്ങയ്ക്ക് ഒപ്പം പഞ്ചസാരയും ചേർക്കുമ്പോൾ എക്സ്ഫ്ലോയിറ്റേഷനും നടക്കും. തയ്യാറാക്കേണ്ടത്: ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര് എടുത്ത് പിഴിഞ്ഞ് നീരെടുത്തു കുറച്ച് പഞ്ചസാര ചേർക്കുക. അത് നല്ലോണം മിക്സ് ചെയ്യുക. നിങ്ങളുടെ മുഖത്ത് ഈ സ്ക്രബ് ഉപയോഗിച്ചതിന് ശേഷം പത്ത് മിനിറ്റ് നേരം വെയ്ക്കുക. ശേഷം വെള്ളത്തിൽ കഴുകുക.
3. മഞ്ഞളും തൈരും ചേർത്ത ഫേസ് പാക്ക്: മുഖത്തെ ടാൻ നീക്കം ചെയ്യാൻ ഏറ്റവും ഫല പ്രദമായ ഫേസ് പാക്കുകളിൽ ഒന്നാണ് മഞ്ഞളും തൈരും ചേർത്തുള്ള പാക്ക്. ഇത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. ചർമ്മത്തിന്റെ വീക്കം കുറയ്ക്കുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യും. തയ്യാറാക്കേണ്ടത്: രണ്ട ടേബിൾ സ്പൂൺ തൈര് എടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി കലർത്തുക. നന്നായി യോജിപ്പിക്കണം. 15 മിനിറ്റ് മുഖത്ത് വെയ്ക്കുക. അതിന് ശേഷം കഴുകാം.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ