റിയാദ് ∙ ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി റിയാദിൽ സംഘടിപ്പിച്ച ‘ജ്വാല 2024’ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയോടാനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു.
ജ്വാല അവാർഡ് ജേതാവായ സബീന എം സാലി, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, എഴുത്തുകാരി നിഖില സമീർ എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് സ്വാഗതവും സംഘാടക സമിതി കൺവീനർ സജീന. വി. എസ് നന്ദിയും പറഞ്ഞു.
വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് കേളി കുടുംബവേദി ഒരുക്കിയത്. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രവാസി വനിതകളിൽ നിന്നും തിരഞ്ഞെടുത്തവർക്ക് കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ ജ്വാല അവാർഡിന് ഇത്തവണ തിരഞ്ഞെടുത്തത് എഴുത്തുകാരി സബീന എം സാലിയെയാണ്. കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് ജ്വാല അവാർഡും പ്രശസ്തി പത്രവും സബീന എം.സാലിക്ക് സമ്മാനിച്ചു. കേളി കുടുംബവേദി കലാ അക്കാദമി ചിത്രകലാ അധ്യാപിക വിജില ബിജു, നൃത്താധ്യാപികമാരായ നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ