ഖത്തറില്‍ വീണ്ടും ഫുട്‌ബോള്‍ മാമാങ്കം;ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ അടുത്ത അഞ്ച് പതിപ്പുകള്‍ക്ക് വേദിയാകും

ദോഹ: 2025 മുതല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ അഞ്ച് പതിപ്പുകള്‍ക്ക് ഖത്തര്‍ വേദിയിയാകും. 2025 മുതല്‍ 2029വരെയാണ് ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പ് നടക്കുക. ഇതേകാലയളവില്‍ ഫിഫ അണ്ടര്‍ പതിനേഴ് വനിതാ ലോകകപ്പ് മൊറോക്കയില്‍ നടക്കും.

രണ്ടു വര്‍ഷത്തില്‍ ഒരിക്കലായി നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനെ 2025 മുതല്‍ വാര്‍ഷിക ടൂര്‍ണമെന്റാക്കി മാറ്റാനും ഫിഫ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടീമുകളുടെ എണ്ണം 24ല്‍ നിന്നും 48ആയി ഉയര്‍ത്തിയാണ് അടുത്ത വര്‍ഷം മുതല്‍ കൗമാര ഫുട്ബാള്‍ മേളയെ ഫിഫ പരിഷ്‌കരിക്കുന്നത്. വനിതാ വിഭാഗത്തില്‍ 24 ടീമുകളായിരിക്കുമെന്ന് ഫിഫ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ