കന്യാകുമാരി : പ്രതിപക്ഷ ഇന്ത്യ മുന്നണിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ. ഡിഎംകെ – കോൺഗ്രസ് സഖ്യത്തെ തമിഴ് ജനത തൂത്തെറിയുമെന്നു മോദി പറഞ്ഞു. കൊള്ളയടിക്കുക എന്നതാണു ഡിഎംകെയുടെ രാഷ്ട്രീയമെന്നും കന്യാകുമാരിയിലെ പൊതുസമ്മേളനത്തിൽ മോദി കുറ്റപ്പെടുത്തി.
‘‘ഡിഎംകെ–കോൺഗ്രസ് ഇന്ത്യാസഖ്യം തമിഴ്നാടിനെ ഒരിക്കലും വികസിത സംസ്ഥാനമാക്കില്ല. അവരുടെ ചരിത്രം അഴിമതിയുടേതാണ്. ഇത്തവണ തമിഴ്നാട്ടിലെ ബിജെപിയുടെ പ്രകടനം ഇന്ത്യാസഖ്യത്തെ താറുമാറാക്കും. രാജ്യത്തെ വിഭജിക്കുന്നതു സ്വപ്നം കാണുന്നവരെ ജമ്മു കശ്മീർ ജനത നിരസിച്ചു. അതിനു സമാനമായി തമിഴ്നാട്ടിലും സംഭവിക്കും. വികസന പദ്ധതികൾക്കായി ബിജെപി നിലകൊള്ളുന്നു. ഇന്ത്യാസഖ്യമാകട്ടെ, അഴിമതിക്കു വേണ്ടിയും’’– മോദി പറഞ്ഞു.
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
വലിയ പുഷ്പഹാരം അണിയിച്ചാണു വനിതാ നേതാക്കൾ മോദിയെ സ്വീകരിച്ചത്. ഇവിടെനിന്നു മോദി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിനെത്തും. പത്തനംതിട്ട, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തിനു ശേഷം കൊച്ചിയിലേക്കു പോകും.