റമദാൻ നോമ്പ് കാലത്തും ഭക്ഷണമില്ലാതെ വലയുന്ന ഗസ്സയിലെ മനുഷ്യരെ പരിഹസിച്ച് ഫ്രഞ്ച് പത്രം. ഫ്രഞ്ച് പത്രമായ ലിബറേഷന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് ഗസ്സയിലെ ജനതയെ പരിഹസിക്കുന്നത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയെയും ക്രൂരതകളെയും കണ്ടില്ലെന്നു വക്കുന്നതും ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ പരിഹസിക്കുന്നതുമാണ് കാര്‍ട്ടൂണ്‍.
കോകോ എന്നറിയപ്പെടുന്ന ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് കെറിന്‍ റേയാണ് ഇതിനു പിന്നില്‍. തകര്‍ന്ന ഗസ്സയില്‍ എലിയെ പിടിക്കാന്‍ നില്‍ക്കുന്ന കുട്ടിയെ തടയുന്ന മതവും, ഇപ്പോഴല്ല നോമ്പ് മുറിച്ചതിന് ശേഷം എന്ന് പറയുന്ന സംഭാഷണവുമാണ് കാര്‍ട്ടൂണിലുള്ളത്. ‘ഗസയിലെ റമദാന്‍ – ഒരു നോമ്പ് മാസത്തിന്റെ ആരംഭം’ എന്ന തലക്കെട്ടോടെയാണ് കാർട്ടൂൺ തയ്യാറാക്കിയിരിക്കുന്നത്.
സമയമോ സന്ദർഭമോ സാഹചര്യമോ പോലും പരിഗണിക്കാതെ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു നേരെ പോലും ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലുമില്ലാതെ കടുത്ത പട്ടിണിയിലാണ് ഗസ്സയിലെ ജനത. ഗസ്സയിലെ അഭയാർഥി ക്യാമ്പുകൾക്കും ഭക്ഷണത്തിന് വേണ്ടി വരിയിൽ കാത്തുനിൽക്കുന്നവർക്കും നേരെ ഇസ്രായേൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആക്രമണം തുടരുകയാണ്.
റമദാനിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുൽ അഖ്സയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഇസ്രായേൽ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫലസ്തീൻ നേതാക്കൾ പറഞ്ഞു.
കഴിക്കാൻ ഭക്ഷണമോ, കുടിക്കാൻ വെള്ളമോ, കിടക്കാൻ ഇടാമോ ഇല്ലാതെ വംശഹത്യയെയും അതിന്റെ വേദനകളും അനുഭവിക്കുന്ന ഒരുകൂട്ടം മനുഷ്യരെ പരിഹസിച്ച കാര്‍ട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 31,184 പേരാണ്. 72,889 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം