ലോക് സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നോട്ട് പോവുകയാണ്.
ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ഫോട്ടോകളും ഒക്കെ സമൂഹ മാധ്യമങ്ങളിൽവിരൽ ആകുന്നുമുണ്ട്. അത്തരത്തിൽ വൈറൽ ആവുകയാണ് കെ. കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ.
“വടകര ഉറപ്പാണ് ശൈലജ ടീച്ചർ” എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിനൊപ്പമാണ് വീഡിയോ പ്രചരിക്കുന്നത്.
ടീച്ചറമ്മ എന്ന് സ്നേഹത്തോടെ അറിയപ്പെടുന്ന കെ.കെ.ശൈലജയും ഷാഫി പറമ്പിലും തമ്മിലാണ് വടകരയിൽ പ്രധാനമായും പോരാട്ടം. രണ്ടുപേരുടെയും ഓരോ ചുവടുവെക്കലും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. അങ്ങനെ ആഘോഷിക്കപ്പെടുകയാണ് കെ. കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്നു എന്നുള്ളതും.
‘ഷാഫിയുടെ ഷോ വർക്ക് ഗംഭീരമാക്കുന്ന മാധ്യമങ്ങളോടാണ്, പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന സംഗമങ്ങൾ ശൈലജ ടീച്ചർക്ക് വേണ്ടി ഇടതുപക്ഷം നടത്തിയിട്ടുണ്ട്. നിങ്ങൾ കണ്ടില്ലെന്ന് നടിച്ചാലും ഞങ്ങൾ അത് കാണിച്ചു കൊണ്ടേ ഇരിക്കും..’ എന്ന തലക്കെട്ടോടെയാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
എന്നാൽ വാസ്തവത്തിൽ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഈ പറയുന്നതുപോലെ പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്നോ? എന്താണ് പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
പല പ്രമുഖരും അനൗദ്യോഗിക പാര്‍ട്ടി പേജുകളും ഇടതു സൈബര്‍ പ്രവര്‍ത്തകരും ചിത്രം ഈ തലക്കെട്ടോടെ പങ്കുവെച്ചിട്ടുള്ളതായി കാണാം. സി.പി.എമ്മിന്‍റെ തന്നെ ഔദ്യോഗിക എക്സ് പേജിൽ ഇതേ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ആ ചിത്രങ്ങൾക്കൊപ്പമുള്ള തലക്കെട്ടിൽ പറയുന്നത് ‘എ.ഐ.ഡി.ഡബ്ല്യു.എ കേരള സംഘടിപ്പിച്ച ആദ്യ വനിതാദിന റാലി’ എന്നാണ്. കാസർഗോഡ് നടന്ന പരിപാടിയിൽ വൃന്ദാ കാരാട്ടും പി.കെ.ശ്രീമതി ടീച്ചറും പങ്കെടുത്തിരുന്നു. ശ്രീമതി ടീച്ചറുടെ ഫെയ്സ്ബുക്ക് പേജിലും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ചിത്രമാണിത് എന്ന് പി. കെ. ശ്രീമതി ഈ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഇതിൽ നിന്നും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കെ. കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടതല്ല എന്ന് വ്യക്തമാകും.
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെ കോണ്‍ഗ്രസ് നേതൃത്വം വടകരയിലെ സിറ്റിങ് എം.പിയായ കെ.മുരളീധരന് തൃശൂര്‍ നല്‍കി നിലവിലെ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം