ചുണ്ടിന് മുകളിലെ അധിക രോമവളര്‍ച്ചയ്ക്ക് പരിഹാരം വീട്ടിൽ തന്നെയുണ്ട്

    സ്ത്രീകളില്‍ ചിലര്‍ക്ക് ചുണ്ടിന് മുകളില്‍ അധികരോമ വളര്‍ച്ചയുണ്ടാകാറുണ്ട്. സമ്മര്‍ദ്ദം, മോശം ഭക്ഷണക്രമം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് അധിക മുടി വളര്‍ച്ച ഉണ്ടാകുന്നത് എന്നാണ് പറയപ്പെടുന്നത്.

    വീട്ടില്‍ നിന്ന് തന്നെ ചില ലളിത മാര്‍ഗങ്ങളിലൂടെ ചുണ്ടിന്റെ മുകളില്‍ വളരുന്ന രോമം നീക്കം ചെയ്യാവുന്നതാണ്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

പാലും മഞ്ഞളും

    ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും ഒരു ടേബിള്‍ സ്പൂണ്‍ പാലും എടുത്ത് ഇളക്കുക. ഈ പേസ്റ്റ് മുകളിലെ ചുണ്ടില്‍ പുരട്ടി 30 മിനിറ്റ് കാത്തിരിക്കുക. ഇത് ഉണങ്ങി കഴിഞ്ഞാല്‍ വെള്ളം ഉപയോഗിച്ച് പതുക്കെ തടവിയ ശേഷം കഴുകി കളയുക. ഈ മിശ്രിതം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പുരട്ടാവുന്നതാണ്.

നാരങ്ങയും പഞ്ചസാരയും

     നാരങ്ങയില്‍ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട് എന്ന് അറിയാമല്ലോ. ഇത് ചുണ്ടിന്റെ മുകള്‍ ഭാഗത്തെ രോമം ബ്ലീച്ച് ചെയ്യുകയും കനം കുറഞ്ഞതാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ നിന്ന് രോമം പുറംതള്ളാന്‍ പഞ്ചസാര സഹായിക്കുന്നു. ഇത് രോമകൂപങ്ങളെ അയവുള്ളതാക്കുന്നതിനാല്‍ രോമം കളയുന്നത് എളുപ്പമാക്കുന്നു.

     ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര എടുത്ത് അതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞെടുക്കുക. ഒരു പേസ്റ്റ് രൂപപ്പെടുന്നത് വരെ നന്നായി ഇളക്കുക. മുകളിലെ ചുണ്ടിന് ചുറ്റും പേസ്റ്റ് പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം ഇത് വെള്ളത്തില്‍ കഴുകി കളയുക. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രയോഗിക്കാവുന്നതാണ്. എന്നാല്‍ നിങ്ങളുടെത് വരണ്ട ചര്‍മ്മമാണെങ്കില്‍ ഈ മാര്‍ഗം പരീക്ഷിക്കരുത്.

     മുട്ടയുടെ വെള്ളയും ചോളപ്പൊടിയും

      ഒരു മുട്ടയുടെ വെള്ളയും അര ടീസ്പൂണ്‍ ചോളപ്പൊടിയും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് അടിക്കുക. ഈ പേസ്റ്റ് നന്നായി ഇളക്കി ചൂണ്ടിന് മുകളില്‍ പുരട്ടുക. ഉണങ്ങി ക്കഴിഞ്ഞാല്‍ ഇത് കളയാം. ഈ മിശ്രിതം രോമത്തിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുകയും രോമം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

ചെറുപയര്‍പൊടിയും പാലും

     ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ പാലും ഒരു ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടിയും കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റാക്കി മാറ്റുക. ഈ പേസ്റ്റ് നിങ്ങളുടെ ചുണ്ടുകള്‍ക്ക് മുകളില്‍ പുരട്ടി 15-20 മിനിറ്റോ അല്ലെങ്കില്‍ അത് ഉണങ്ങുന്നത് വരെയോ വയ്ക്കുക. ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് തുടച്ച് മാറ്റാം.

Read more:

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ