കൊച്ചി/ മുംബൈ: ഇന്ത്യയിലെ അദ്ധ്യാപകർക്കും അക്കാദമിക് പ്രൊഫഷണലുകൾക്കും ഇസിഐഎസിൻ്റെ ‘മിഡിൽ ലീഡർ പ്രോഗ്രാമിൽ’ നേരിട്ട് പങ്കെടുക്കാനുള്ള അവസരം ഒരുക്കി ജിയോ ഇൻസ്റ്റിറ്റ്യൂട്ട്.
ജിയോ ഇൻസ്റ്റിറ്റ്യൂട്ടും ലണ്ടനിലെ ദി എജ്യുക്കേഷണൽ കൊളാബറേറ്റീവ് ഫോർ ഇൻ്റർനാഷണൽ സ്കൂൾസും (ഇസിഐഎസ്) പങ്കാളികളായി കെ-12 സ്കൂളുകൾക്കായി ‘ദി മിഡിൽ ലീഡർ പ്രോഗ്രാം’ നടത്തും.
ഇൻ്റർനാഷണൽ, ഐസിഎസ്ഇ, സിബിഎസ്ഇ, മറ്റ് ബോർഡ് സ്കൂളുകൾ എന്നിവയിലെ അധ്യാപകർക്ക് അവരുടെ സ്കൂളുകളിൽ നേതൃസ്ഥാനത്തെത്താൻ സഹായിക്കുന്നു. 2024 ജൂൺ 10-നും 14-നും ഇടയിലാണ് ഇത് പ്രോഗ്രാം നടത്തുക.
വൈസ് പ്രിൻസിപ്പൽമാർ, ഡിപ്പാർട്ട്മെൻ്റ് ഹെഡ്മാർ, കോർഡിനേറ്റർമാർ, കൗൺസിലിംഗ് ഡയറക്ടർമാർ, ആക്റ്റിവിറ്റീസ് & അത്ലറ്റിക്സ് തുടങ്ങി എല്ലാ തലങ്ങളിലുമുള്ള സ്കൂൾ ലീഡർമാരെ ശാക്തീകരിക്കുന്നതിനാണ് ഈ അഞ്ച് ദിവസത്തെ റെസിഡൻഷ്യൽ പ്രോഗ്രാം പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആത്യന്തികമായി സഹായിക്കുന്ന ആവശ്യമായ സ്കില്ലുകൾ പങ്കെടുക്കുന്നവർക്ക് സ്വായത്തമാകും.
1965 ൽ സ്ഥാപിതമായ സ്ഥാപനമാണ് ഇസിഐഎസ്. അധ്യാപകർക്ക് പ്രൊഫഷണൽ വികസന പരിശീലനം നൽകുന്ന ഇസിഐസിന് 85 രാജ്യങ്ങളിലായി 50,000-ത്തിലധികം അദ്ധ്യാപകരുടെ ഒരു കമ്മ്യൂണിറ്റി ഉണ്ട്.
Read more ….
- FACT CHECK| പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന ടീച്ചറമ്മയുടെ പ്രചാരണ പരിപാടി?
- അന്വേഷണം നടക്കട്ടെ അപ്പോൾ മനസിലാകും സത്യം’; മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
- ഇലക്ടറല് ബോണ്ട് : കേസിലെ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ്
2024 ജൂൺ 10 മുതൽ 14 വരെ നവി മുംബൈയിലെ ഉൾവെയിലുള്ള ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ക്യാംപസിലാണ് മിഡിൽ ലീഡർ പ്രോഗ്രാം നടക്കുന്നത്.
പങ്കെടുക്കുന്നവർക്ക് ക്യാംപസിൽ താമസസൗകര്യവും നൽകും. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.jioinstitute.edu.in/elp-middle-leader-programme സന്ദർശിക്കാവുന്നതാണ്.