ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അപകടത്തിൽ പരുക്ക്. നെറ്റിയുടെ മധ്യത്തിലാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചു. നെറ്റിയിൽ നിന്ന് രക്തം വരുന്ന രീതിയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
‘‘ഞങ്ങളുടെ അധ്യക്ഷ മമതാ ബാനർജിക്ക് ഗുരുതരമായി പരുക്കേറ്റു. നിങ്ങളുടെ പ്രാർഥനയില്‍ അവരെ കൂടി ഉൾപ്പെടുത്തൂ.’’– എന്ന കുറിപ്പോടെയാണ് തൃണമൂല്‍കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജിൽ പരുക്കേറ്റ മമതയുടെ ചിത്രങ്ങൾ എത്തിയത്. വീടിനുള്ളിൽ വെച്ച് കാലുതെന്നി അടുത്തുള്ള ഫർണിച്ചറിൽ തലയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലാണ് മമത.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം