വാഷിങ്ടൺ: സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പൂട്ടിടാനുള്ള ബിൽ പാസാക്കി അമേരിക്കൻ പ്രതിനിധി സഭ. സെനറ്റിലും കൂടി പാസായാൽ നിരോധനം നേരിടേണ്ടി വരികയോ ജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയിൽനിന്ന് ഓഹരി കൈമാറ്റം ചെയ്യുകയോ വേണ്ടിവരും.
ഓഹരി കൈമാറ്റത്തിന് യു.എസ് അംഗീകരിക്കുന്ന മറ്റൊരു കമ്പനിയെ കണ്ടെത്താൻ ബൈറ്റ് ഡാൻസിന് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം ടിക് ടോക് ഉപയോഗിക്കാൻ അനുവദിക്കുന്ന ആപ്പ് സ്റ്റോർ പ്ലാറ്റ്ഫോമുകൾക്ക് വലിയ പിഴ ചുമത്തും.
ഒരാൾ ആപ് ഉപയോഗിച്ചാൽ 5000 ഡോളർ എന്ന തോതിലാണ് പിഴ ചുമത്തുക. 65നെതിരെ 352 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്. ഏകദേശം 170 ദശലക്ഷം അമേരിക്കക്കാരാണ് ടിക് ടോക് ഉപയോഗിക്കുന്നത്.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ