ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്. ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിലാണ് 17കാരിയുടെ മാതാവ് ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നൽകിയത്.
വഞ്ചനാ കേസിൽ സഹായം തേടി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മാതാവും പെൺകുട്ടിയും 81കാരനായBS Yediyurappa യെദിയൂരപ്പയെ സന്ദർശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. 2008 മുതൽ 2011 വരെയും 2019 മുതൽ 2021 വരെയും 2018ൽ കുറഞ്ഞ കാലവും കർണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ. ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 2021ൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരം ബസവരാജ് ബൊമ്മെ സ്ഥാനമേൽക്കുകയുമായിരുന്നു.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- വളച്ചും തിരിച്ചും ആന വണ്ടിയില്‍ ‘ഇമാജിന്‍ ഡ്രൈവിംഗ്’: കുട്ടി ഡ്രൈവറെ ഏറ്റെടുത്ത് കേരളം (എക്‌സ്‌ക്ലൂസിവ്)
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















