തിരുവനന്തപുരം:വയോധിക ക്വട്ടേഷൻ നൽകി തങ്ങളുടെ വീടിന്റെ ജനാലകളും കാറിന്റെ ഗ്ലാസുകളും തല്ലിപൊട്ടിച്ചെന്ന് ആരോപിച്ച് പരാതി നൽകിയതിൽ അമ്മയുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ചിറയിൻകീഴ് വലിയകട പ്രണവത്തിൽ ഡി.പി. അശ്വിൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അയൽവാസികൾക്ക് ഉപദ്രവമുണ്ടാക്കുന്ന അമ്മയുടെ ചുമതല ഏറ്റെടുക്കണമെന്നും മതിയായ ചികിത്സ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.വയോധികയുടെ ഭാഗത്ത് നിന്ന് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ക്ക് നിർദ്ദേശം നൽകി.
Read more ….
- FACT CHECK| ‘ചുവപ്പ് നരച്ചാൽ കാവി’; ത്രിപുര മുൻമുഖ്യമന്ത്രിയുടെ മക്കൾ ബിജെപിയിൽ ?
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- ബീഹാറില്‍ പാസ്വാന്റെ മോനെക്കൂടി ചാക്കിലാക്കിയതോടെ ബി.ജെ.പി സഖ്യം 40 സീറ്റും നേടുമെന്ന് അവകാശവാദം
ആറ്റിങ്ങൽ ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വയോധിക വിധവയും ഒറ്റക്ക് താമസിക്കുന്നയാളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർ മാനസിക പിരിമുറുക്കത്തിന് മരുന്ന് കഴിച്ചുവരികയാണ്. പരാതിക്കാരന്റെ വീടിനു നേരെ ആക്രമണം നടത്തിയെന്ന പരാതിയിൽ കണ്ടാലറിയുന്ന ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
എതിർകക്ഷിയുടെ പ്രായവും നിലവിലെ അവസ്ഥയും കണക്കിലെടുത്ത് നിയമ നടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ എതിർകക്ഷിയുടെ മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന താക്കീത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.