കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എം എ) സംഘടിപ്പിച്ച സുസ്ഥിരതാ ഉച്ചകോടിയുടെ വേദിയിൽ പ്രമുഖ ഡിജിറ്റൽ ട്രാസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി രണ്ടു സുപ്രധാന പുരസ്‌കാരങ്ങൾക്ക് അർഹമായി. കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസത്തിനുള്ള കെഎംഎ സിഎസ്ആർ അവാർഡ് 2024, കെഎംഎ ഇ എസ് ജി അവാർഡ് 2024 എന്നീ പുരസ്‌കാരങ്ങളാണ് യു എസ് ടി യ്ക്ക് സമ്മാനിച്ചത്.
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ), വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹികം, ഭരണ മേഖലകൾ എന്നിവയുടെ മികവിനെ ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളോടുള്ള യുഎസ് ടി യുടെ പ്രതിബദ്ധതയാണ് കെ എം എ പുരസ്കാരങ്ങളിലൂടെ ആദരിക്കപ്പെട്ടത്.
അഡോപ്റ്റ് എ സ്‌കൂൾ, വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കായുള്ള വെർച്വൽ സയൻസ് ലബോറട്ടറികൾ, സംയോജിത വിദ്യാഭ്യാസ സഹായ പരിപാടികൾ, ഐ ടി ലാബുകളുടെ സജ്ജീകരണം, അംഗൻവാടികൾക്കുള്ള പിന്തുണ, ഭിന്നശേഷികാരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സംരംഭങ്ങൾ, സ്കൂൾ കുട്ടികൾക്കിടയിൽ കലയുടെയും കായിക വിനോദങ്ങളുടെയും പ്രോത്സാഹനം, തുടങ്ങി അതുല്യമായ നിരവധി സംരംഭങ്ങളിലൂടെ യുഎസ്‌ടി വിദ്യാഭ്യാസ മേഖലയിലെ സി എസ് ആർ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
കഴിഞ്ഞ കുറെ വർഷങ്ങളായി, ഈ സംരംഭങ്ങൾ 16,000 വിദ്യാർത്ഥികൾക്ക് സഹായകമായിട്ടുണ്ട്.കേരള, സി ബി എസ് ഇ പാഠ്യപദ്ധതികൾ പ്രകാരം ഇംഗ്ലീഷിലും മലയാളത്തിലും പഠിക്കാവുന്ന വിധത്തിൽ വിർച്വൽ സയൻസ് ലബോറട്ടറികൾ എന്ന പേരിൽ 250 വെർച്വൽ ലബോറട്ടറികൾ സ്ഥാപിച്ച് 18 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലായി 6500-ലധികം നിർധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഉന്നമനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ സി എസ് ആർ പ്രവർത്തനങ്ങൾക്ക് യു എസ് ടി തുടക്കം കുറിച്ചിട്ടുണ്ട്.
വിസ്വാര, കേരള പട്ടികവർഗ വികസന വകുപ്പ് എന്നിവയുമായി ചേർന്നാണ് യു എസ് ടി ഈ സംരംഭം രൂപകൽപന ചെയ്തിട്ടുള്ളത്. 2040-ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കുന്നതിനായുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക, പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിബദ്ധതകൾ കൈവരിക്കാൻ ഉപഭോക്‌തൃ സ്ഥാപനങ്ങളെ സഹായിക്കുക, ശാസ്ത്രാധിഷ്ഠിതമായ നടപടികളിലൂടെ പരിസ്ഥിതി, സാമൂഹിക, ഭരണ മേഖലകളിലെ സുസ്ഥിര ശ്രമങ്ങൾ നടപ്പാക്കുക എന്നീ മേഖലകളിൽ കമ്പനി മികച്ച പ്രവർത്തനങ്ങളാണ് കാഴ്‌ച വയ്ക്കുന്നത്.
ഒപ്പം, കമ്പനി അതിൻ്റെ പ്രധാന മൂല്യങ്ങളിലും മികച്ച ഗവെർണൻസ് പ്രക്രിയയിലും വേരൂന്നിയ ശക്തമായ നൈതിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതിഭാധനരായ ജീവനക്കാർക്ക് മുൻഗണന, തുടർച്ചയായ പഠനം, സമഗ്ര ക്ഷേമം, വൈവിധ്യം, ഉൾക്കൊള്ളൽ എന്നിവ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് യു എസ് ടി നടപ്പാക്കുന്നത്.
ജീവനക്കാർക്കും ഉപഭോക്തൃ സ്ഥാപനങ്ങൾക്കും ഫലപ്രദമായ അവസരങ്ങൾ സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. ഊർജ്ജ സംരക്ഷണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറി, സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിതരണക്കാരും, ഉപയോക്താക്കളുമായും കമ്പനി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ട്.
യുഎസ് ടിയുടെ വിവിധ കേന്ദ്രങ്ങളിൽ ജലസംരക്ഷണത്തിനും ഭൂഗർഭജല ഉപഭോഗം കുറയ്ക്കുന്നതിനുമായി മലിനജല സംസ്കരണം, ജല പുനരുപയോഗം, മഴവെള്ള സംഭരണം, കൃത്രിമ തടാക നിർമ്മാണം, സ്മാർട്ട് മീറ്ററിംഗ് എന്നിവ നടപ്പിലാക്കിയിട്ടുണ്ട്.
സുതാര്യമായ റിപ്പോർട്ടിംഗും ഇ എസ് ജി തത്വങ്ങളോടുള്ള സമർപ്പണവും സുസ്ഥിരമായ ഭാവിയിലേക്കുള്ള പാതയിൽ ഒന്നായി മുന്നേറാൻ മറ്റുള്ളവരെകൂടി പ്രചോദിപ്പിക്കുമെന്നും കമ്പനി വിശ്വസിക്കുന്നു.വിദ്യാഭ്യാസത്തിനുള്ള കെഎംഎ സിഎസ്ആർ അവാർഡ് 2024, യു എസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, തിരുവനന്തപുരം കേന്ദ്രത്തിലെ സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്, യുഎസ് ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യൻ എന്നിവർ ഏറ്റുവാങ്ങി.
അതേസമയം, കെഎംഎ ഇ എസ് ജി അവാർഡ് 2024, യു എസ് ടി ഇ എസ് ജി ആൻഡ് സസ്‌റ്റൈനബിലിറ്റി സർവീസസ് ആഗോള പ്രോഗ്രാം മാനേജർ ഫൗസ്മി അബ്ദുൾ ഗഫൂർ, യുഎസ് ടി കളേഴ്‌സ് എംപ്ലോയി എൻഗേജ്‌മെൻ്റ് പ്രോഗ്രാം മാനേജർ നിപുൺ വർമ്മ എന്നിവർ ഏറ്റുവാങ്ങി.
“യു എസ് ടി യുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങളിലൂടെ സമൂഹ നന്മയ്ക്കായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഏറെയാണ്. ജീവനക്കാരുടെ കൂട്ടായ പ്രയത്നത്തിലൂടെ യു എസ് ടി നടപ്പിലാക്കുന്ന മഹത്തായ നടപടികളുടെ സാക്ഷ്യമാണ് കെഎംഎ അവാർഡുകൾ.
Read more ….
- FACT CHECK| ‘ചുവപ്പ് നരച്ചാൽ കാവി’; ത്രിപുര മുൻമുഖ്യമന്ത്രിയുടെ മക്കൾ ബിജെപിയിൽ ?
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- കൽപറ്റയിൽ ആശുപത്രി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വിദ്യാഭ്യാസം, പരിസ്ഥിതി, സമൂഹം എന്നീ മേഖലകളിൽ പരിവർത്തനം സാധ്യമാക്കുന്ന യുഎസ്‌ടിയും അതിൻ്റെ സി എസ് ആർ – ഇ എസ് ജി പ്രവർത്തനങ്ങളും അംഗീകരിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ പുരസ്‌കാരങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുകയും നമ്മൾ ജീവിക്കുന്ന ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ യുഎസ് ടിയെ പ്രാപ്തരാക്കുകയും ചെയ്യുന്നു
” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെൻറ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.സി എസ് ആർ പ്രവർത്തനങ്ങളിലൂടെയും സുസ്ഥിര സംരംഭങ്ങളിലൂടെയും അർത്ഥവത്തായ മാറ്റം കൊണ്ടുവരാനുള്ള കമ്പനികളുടെ പരിവർത്തന ശക്തിയുടെ ആഘോഷമാണ് കെ എം എ അവാർഡുകൾ.