കൊച്ചി സ്വദേശിനിയെ ദുബായിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത് സുഹൃത്ത്:പരാതിയുമായി അതിജീവിത

കൊച്ചി:ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് പീഡിപ്പിച്ചതായി പരാതിനൽകി അതിജീവിത.നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി.ബിസിനസ്സ് ആവശ്യത്തിനായി സുഹൃത്ത് വിളിച്ചുവരുത്തുകയും കെട്ടിയിട്ട് ബലാത്സഗം ചെയ്തതായും പരാതിയിൽ പറയുന്നു.

കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി.പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു.

Read more ….

മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് വ്യക്തമാക്കി.