കോഴിക്കോട്:താമരശ്ശേരിയിൽ വീട്ടിൽ എത്തിച്ച് ആറു വയസ്സുകാരിയെ പീഡിപ്പിച്ച നാൽപ്പത്തിയേഴുകാരനെ പോലീസ് പിടികൂടി.പുതുപ്പാടി സ്വദേശി ബാബുവിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.പെൺകുട്ടിയെ വീട്ടിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്.
പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത് അനുസരിച്ചാണ് പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ബന്ധുക്കൾ പരാതി നൽകിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
Read more …..
















