ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നിർബന്ധപൂർവം റോസാപ്പൂവ് കൈമാറുകയും മറ്റുള്ളവരുടെ മുന്നിൽവെച്ച് അത് വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തതിൽ തടവുശിക്ഷക്ക് വിധിച്ച അധ്യാപകനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി.
പ്രായപൂർത്തിയാത്ത പെൺകുട്ടിയോട് ഇങ്ങനെ ചെയ്യുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചുവേണം നടപടിയെടുക്കേണ്ടത് എന്നു നിർദേശിച്ചാണ് അധ്യാപകനെ മോചിപ്പിച്ചത്.
കൃത്യമായ തെളിവുകൾ ഇല്ലെങ്കിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൈക്കൊള്ളുന്ന നടപടി അധ്യാപകന്റെ സൽപ്പേരിനും അന്തസ്സോടെ ജീവിക്കാനുമുള്ള അവകാശത്തെ അപകടത്തിലാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
അധ്യാപകനെതിരായ വ്യക്തിവിരോധം തീർക്കാൻ പെൺകുട്ടിയെ ഉപയോഗിച്ചതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. പോക്സോ കുറ്റം ചുമത്തി മൂന്നുവർഷത്തെ തടവിനു തമിഴ്നാട്ടിലെ വിചാരണ കോടതി ഇവരെ ശിക്ഷിച്ചിരുന്നു.
Read more …..
- FACT CHECK| ‘ചുവപ്പ് നരച്ചാൽ കാവി’; ത്രിപുര മുൻമുഖ്യമന്ത്രിയുടെ മക്കൾ ബിജെപിയിൽ ?
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- കൽപറ്റയിൽ ആശുപത്രി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
2018ലെ വാലന്റൈൻസ് ദിനം അധ്യാപകൻ പെൺകുട്ടിക്കു നിർബന്ധിച്ചു റോസാപ്പൂക്കളും മുല്ലപ്പൂവും ചോക്ലേറ്റും കൈമാറിയെന്നായിരുന്നു പരാതി. എന്നാൽ പ്രോസിക്യൂഷന്റെ പക്കൽ മതിയായ തെളിവുകളില്ലെന്നും പൂർണമായി ലഭിക്കാത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അധ്യാപകന്റെ അവകാശത്തെ ഹനിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസിലെ അതിജീവിതയുടെ ഭാഗം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി.