FACT CHECK| ‘ചുവപ്പ് നരച്ചാൽ കാവി’; ത്രിപുര മുൻമുഖ്യമന്ത്രിയുടെ മക്കൾ ബിജെപിയിൽ ?

തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ സ്ഥിരമായി കാണാറുള്ള കാഴ്ചയാണ് കൂറുമാറ്റം. അത്തരത്തിൽ ഒന്നായൊയിരുന്നു ഈ അടുത്ത് നടന്ന പത്മജ വേണുഗോപാലത്തിന്റേതും. മുതിർന്ന കോൺഗ്രസ് നേതാവും കേരളത്തിലെ മുൻ മുഖ്യമന്ത്രിയുമൊക്കെ ആയിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ബിജെപിയിൽ ചേർന്നത് വലിയ വർത്തയാവുകയാണ്. അതുപോലെ തന്നെയായിരുന്നു എ. കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടേതും. തിരഞ്ഞെടുപ്പ് അടുത്തപ്പോഴായിരുന്നില്ല അനിൽ പാർട്ടി മാറിയത്. അതുപോലെ ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 ഇത് സിപിഎമ്മുമായി ബന്ധപ്പെട്ടുള്ളതാണ്, ത്രിപുരയിലാണ്. ത്രിപുരയിലെ മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നു എന്നതാണ് വാർത്ത.

“ചുവപ്പ് നരച്ചാൽ കാവി
ത്രിപുര സിപിഎം മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ
മകളും മകനും ബിജെപി യിൽ ചേർന്നു” എന്ന തലകെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പ്രചരിക്കുന്നത്.

എന്താണ് ഈ കൂറുമാറ്റത്തിന് പിന്നിൽ എന്ന് പരിശോധിക്കാം…

അറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ മക്കള്‍ BJPയില്‍ ചേര്‍ന്നാല്‍‍ അത് വലിയ രീതിയിൽ വാർത്തയും ചർച്ചയുമൊക്കെ  ആകേണ്ടതാണെന്നിരിക്കെ ദേശീയ മാധ്യമങ്ങളിലോ പ്രാദേശിക മാധ്യമങ്ങളിലോ ഇത്തരമൊരു വാര്‍ത്ത വന്നതായി കണ്ടെത്താനായില്ല. തുടര്‍ന്ന് മണിക് സര്‍ക്കാറിനെക്കുറിച്ചുള്ള വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. 

ഈ വാർത്തയുടെ വസ്തുത പരിശോധിക്കാൻ മണിക് സർക്കാരിന്റെ കുടുംബത്തെ കുറിച്ച് ആദ്യം അറിയണം. പ്രത്യേകിച്ച് മക്കൾ എന്തു ചെയ്യുകയാണെന്ന് അറിയണം. അങ്ങനെ അന്വേഷിക്കുമ്പോൾ മണിക്ക് സർക്കാരിനും ഭാര്യ  പാഞ്ചാലി ഭട്ടാചാര്യയ്ക്കും മക്കളില്ല എന്നാണ് ലഭിക്കുന്ന വിവരം. 

 2018 ഫെബ്രുവരി 1ന് മണിക് സർക്കാരിനെ കുറിച്ച് എൻഡിടിവി പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് 2000 രൂപ മാത്രം ബാങ്ക് ബാലൻസുള്ള ദരിദ്രനായ മുഖ്യമന്ത്രി എന്നാണ്. ഈ ലേഖനത്തിൽ തന്നെ  മണിക് സർക്കാരിനും ഭാര്യ പാഞ്ചാലി ഭട്ടാചാര്യയ്ക്കും മക്കളോ ആശ്രയിക്കുന്ന ആളുകളോ ഇല്ലെന്നും വ്യക്തമാക്കുന്നുണ്ട്. ആഡംബര ജീവിതം നയിക്കുന്നവരല്ല ഇരുവരും എന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. 

മണിക് സർക്കാർ 1998 മുതൽ 2018 വരെ ഇരുപത് വര്ഷം  ത്രിപുരയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച ശമ്പളം ഉൾപ്പെടെ പാർട്ടിക്ക് സംഭാവനയായി നൽകിയ മണിക്ക് സർക്കാർ  കേന്ദ്രസർക്കാർ ജീവനക്കാരിയായിരുന്ന ഭാര്യ പാഞ്ചാലി ഭട്ടാചാര്യക്കൊപ്പം ലളിതമായ ജീവിതമാണ് നയിക്കുന്നത് എന്നും, അദ്ദേഹത്തിന്റെ ഭാര്യ സർക്കാർ വക വാഹനങ്ങളോ മറ്റോ ഉപയോഗിച്ചിരുന്നില്ല, യാത്ര ചെയ്യാൻ പൊതു ഗതാഗതം ആണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലഭ്യമായ വിവരങ്ങളിൽ നിന്നും ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്ന് എന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും. തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും ‘പാവപ്പെട്ട’ മുഖ്യമന്ത്രി’യെന്ന വിശേഷണമാണ് മാധ്യമങ്ങളടക്കം മണിക്ക് സർക്കാരിനെ വിശേഷിപ്പിച്ചതെന്നു കൂടി വ്യക്തമാകുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News