അബുദാബി ∙ ശക്തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിക്കുന്ന മൂന്നാമത് ഇ.കെ. നായനാര്‍ സ്മാരക റമസാന്‍ 5 എ സൈഡ് ഫുട്ബോൾ ടൂര്‍ണമെന്റ് ഈ മാസം 16, 17 തീയതികളിൽ നടക്കും. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 38 ടീമുകളും കുട്ടികളുടെ വിഭാഗത്തില്‍ 14 ടീമുകളുമാണ് മത്സരിക്കുന്നത്. 52 ടീമുകളിലായി അഞ്ഞൂറോളം കളിക്കാര്‍ അണിനിരക്കും. മുസഫ അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ രാത്രി ഒൻപതിന് കളി ആരംഭിക്കും. കുട്ടികളുടെ മത്സരങ്ങൾ 4 ഗ്രൂപ്പുകളിലും, മുതിർന്നവരുടെ മത്സരങ്ങൾ 8 ഗ്രൂപ്പുകളിലുമായി ലീഗടിസ്ഥാനത്തില്‍ നടക്കും.
ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന 2 ടീമുകൾ അടുത്ത റൗണ്ടിൽ പ്രവേശിക്കുക. മൊത്തം 114 മാച്ചുകളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ട്രോഫിയും മെഡലുകളും സമ്മാനിക്കും. മികച്ച അച്ചടക്കമുള്ള ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡും മികച്ച കളിക്കാരന്, മികച്ച ഗോള്‍ കീപ്പര്‍ എന്നീ വ്യക്തിഗത ട്രോഫി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ശക്തി പ്രസിഡന്റ് കെ.വി. ബഷീർ, ജനറൽ സെക്രട്ടറി എ.എൽ. സിയാദ്, ജെമിനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഗണേഷ് ബാബു, ശക്തി കായിക വിഭാഗം സെക്രട്ടറി ഉബൈദുല്ല, ടൂർണമെന്റ് കോർഡിനേറ്റർ ടി. കെ. മനോജ്, അഡ്വ. അൻസാരി, കൃഷ്ണകുമാർ, ഗോവിന്ദൻ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ