റിയാദ് ∙ റമസാനിൽ സംഭാവന നൽകുന്നത് അംഗീകൃത ചാനലുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും മാത്രമാകണമെന്നു സൗദി. അനധികൃതമായി സമീപിക്കുന്നവർക്ക് സംഭാവന നൽകരുതെന്നും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. ഇത്തരത്തിൽ, പിരിവ് നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. വിദേശത്തേക്കു സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് സൗദി ഏജൻസിയായ കെഎസ് റിലീഫിനെ സമീപിക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ