കൊച്ചി :നെട്ടൂരിൽ വീടിനോട് ചേർന്ന് നടത്തുന്ന കടയിൽ തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.പുത്തൻവീട്ടിൽ സ്വദേശി മോളി ആന്റണി (60) യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർക്ക് 80 ശതമാനത്തോളം പൊള്ളലുണ്ടെണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- പോലീസ് സ്റ്റേഷനിൽ കയറിയത് 6 മാസം ഒടുവിൽ അധിഷേപിച്ചവർക്കെതിരെ കേസെടുപ്പിച്ച് സ്മിജ
വീടിനോട് ചേർന്ന് ഇവര് നടത്തുന്ന കടയിൽനിന്നു പുക വരുന്നതു കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊള്ളലേറ്റ നിലയിൽ വയോധികയെ കണ്ടെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. രണ്ടര ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്.