കൊച്ചി:കലോത്സവത്തിലെ കോഴ ആരോപണത്തിലെ പരാതിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും അറസ്റ്റ് ചെയ്ത പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നൃത്ത അധ്യാപകർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ.കോഴ കേസിലെ രണ്ടും മൂന്നും പ്രതികളാനു മുൻകൂർ ജാമ്യത്തിനു അപേക്ഷിച്ചത്.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം.ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്.
യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങൾ പരിശീലിപ്പിച്ച ടീമാണ് എന്നും വിധികർത്താവിന് കോഴ നൽകിയിട്ടില്ല എന്നും നൃത്താധ്യാപകർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിനു സമമാണ് കേസ് എന്നും ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും അഡ്വ. ബി.എ.ആളൂർ മുഖേന നൽകിയ ഹർജിയിൽ പറയുന്നു.
മറ്റു ചില അധ്യാപകർക്കുള്ള വിരോധം നിമിത്തം തങ്ങളുടെ പ്രതിഛായയും ഭാവിയും നശിപ്പിക്കാനാണു ശ്രമമെന്നും ഹർജിക്കാർ ആരോപിച്ചു.കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണു നീക്കം.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- ഒരു മണ്ഡലം നൽകണം:അണ്ണാഡിഎംകെയിൽ ചേരാൻ മൻസൂർ അലി ഖാൻ
കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ (പി.എൻ.ഷാജി–51) ആണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാജി ഉൾപ്പെടെ 3 പ്രതികളുടെ മൊഴിയെടുക്കാൻ ഇന്ന് രാവിലെ 11ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്.