ടിക് ടോക് നിരോധിക്കാൻ അമേരിക്കയും; നിർണായക നീക്കം, ബില്ല് പാസാക്കി

 

വാഷിംഗ്ടൺ ഡിസി: ടിക് ടോക്കിനെ നിരോധിക്കാൻ അമേരിക്ക. ആപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭ ബില്ല് പാസാക്കി. അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യാൻ തീരുമാനമായി. സെനറ്റ് ബില്ല് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
 
 
ചൈനീസ് കമ്പനി ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാൻ ബൈറ്റ് ഡാൻസ് തയ്യാറായില്ലെങ്കിൽ സോഷ്യൽമീഡിയയെ അമേരിക്കയിൽ നിരോധിക്കാനാണ് സാധ്യത. നേരത്തെ സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ താൻ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ, ബ്രിട്ടൺ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു.
 

 Read more ….