പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ആക്രിക്കടയുടെ മറവിൽ വൻ ചന്ദനക്കടത്ത്. ഇവിടെ നിന്നും 2000 കിലോ ചന്ദനം പിടികൂടി. ആക്രി കടയുടെ അകത്ത് ഷെഡിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 50 പെട്ടികളിലും ചാക്കുകളിലുമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ചന്ദനം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
ആക്രി സാധനങ്ങൾ പലയിടത്ത് നിന്നായി ശേഖരിച്ച് സൂക്ഷിക്കുന്നു, പിന്നീട് പുറത്തേക്ക് കൊണ്ടുപോയി വിൽക്കുന്നു. ഇതായിരുന്നു അവരുടെ രീതി. പുറമേ നിന്ന് നോക്കിയാൽ ആർക്കും സംശയമൊന്നും തോന്നാത്ത വിധത്തിലായിരുന്നു പ്രവർത്തനങ്ങൾ.
പിന്നീട് ചില സംശയങ്ങൾ തോന്നി വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയിരിക്കുന്നത്.
ഇപ്പോൾ ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ വൻസംഘമാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിലാണ് അധികൃതർ. അറസ്റ്റിലായയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ പേർ കുടുങ്ങാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Read more ….
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു