പ്ര​വാ​സി ക്ഷേ​മനി​ധി ബൂ​ത്ത്

ദോ​ഹ : ക​ള്‍ച്ച​റ​ല്‍ ഫോ​റം കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി ക്ഷേ​മ നി​ധി ബൂ​ത്ത് നൂ​റു​ക​ണ​ക്കി​ന്‌ ആ​ളു​ക​ള്‍ക്ക് വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യി. മു​തി​ർ​ന്ന പ്ര​വാ​സി​ക​ളാ​യ അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​ൽ ഹ​മീ​ദ് എ​ന്നി​വ​രി​ൽ നി​ന്നും വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ട് ക​ള്‍ച​റ​ല്‍ ഫോ​റം ജി​ല്ല പ്ര​സി​ഡ​ന്റ് ആ​രി​ഫ് വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ത്യ​മാ​യ അ​വ​ധി​യും വി​വി​ധ ക്ഷേ​മപ​ദ്ധ​തി​ക​ളെ കു​റി​ച്ച് അ​വ​ബോ​ധ​വും ഇ​ല്ലാ​ത്ത​വ​രി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ്‌ ഇ​ൗ സേ​വ​ന​ങ്ങ​ള്‍ കൊ​ണ്ട് ക​ള്‍ച​റ​ല്‍ ഫോ​റം ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​ന​വാ​സ്‌ വ​ട​ക്ക​യി​ൽ സം​സാ​രി​ച്ചു.ക​ൾ​ച​റ​ൽ ഫോ​റം ജി​ല്ല ജ​ന​. സെ​ക്ര​ട്ട​റി ന​ജ്മ​ൽ ടി, ​സെ​ക്ര​ട്ട​റി യാ​സി​ർ പൈ​ങ്ങോ​ട്ടാ​യി, മ​ണ്ഡ​ലം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ധീ​ൻ,ഷ​രീ​ഫ്‌ മാ​മ്പ​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ബ്ദു​ന്നാ​സ​ർ വേ​ളം,റി​യാ​സ് കെ.​കെ, അ​ഷ്‌​റ​ഫ് സി.​എ​ച്ച്, ഷാ​ന​വാ​സ്,ശാ​ക്കി​ർ കെ.​സി,ഹാ​രി​സ് കെ.​കെ, നൗ​ഫ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​ബി.​എ​ഫ്‌ ഇ​ൻ​ഷു​റ​ൻ​സ്‌,നോ​ർ​ക്ക ഐ.​ഡി, പ്ര​വാ​സി പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ്‌ ബൂ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യ​ത്‌.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ