ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ പാചകക്കാരന്റെ മകള്‍ക്ക് നിയമത്തില്‍ ഉന്നത സ്കോളര്‍ഷിപ്പ് കിട്ടിയതില്‍ അഭിനന്ദനവുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും. സുപ്രിം കോടതിയിലെ പാചകക്കാരനായ അജയ് കുമര്‍ സമലിന്റെ മകള്‍ പ്രഗ്യയ്ക്കാണ് യു.എസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലും യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലും സ്കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദം ചെയ്യാന്‍ അവസരം ലഭിച്ചത്.
‘പഗ്യ സ്വയം ചിലതെല്ലാം ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും ആവശ്യമായതെല്ലാം അവള് കൈകാര്യം ചെയ്യുന്നുണ്ടോ എന്നത് ഞങ്ങള്‍ ഉറപ്പുവരുത്തും. രാജ്യത്തെ സേവിക്കാനായി അവള് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു’ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
VIDEO | Chief Justice of India DY Chandrachud felicitates Pragya, who is daughter of a cook in the Supreme Court. She recently got a scholarship to study masters in law in two different universities in the US.
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/0S8RVMOxjN
— Press Trust of India (@PTI_News) March 13, 2024
കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഒപ്പുവെച്ച ഭരണഘടനാ സംബന്ധിയായ മൂന്ന് പുസ്തകങ്ങളും ചീഫ് ജസ്റ്റിസ് പ്രഗ്യക്ക് കൈമാറി. കൂടാതെ പ്രഗ്യയുടെ മാതാപിതാക്കളെ ആദരസൂചകമായി ഷാള്‍ അണിയിച്ചു.
‘അച്ഛന് സുപ്രിംകോടതിയില്‍ ജോലിയായതിനാല്‍ തന്നെ ചുറ്റിലും എന്നും അഭിഭാഷകരും ജസ്റ്റിസുമാരും ആയിരുന്നു. ഇത് തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ചീഫ്ജസ്റ്റിസ് തനിക്കെന്നും പ്രചാദനവും മാതൃകയുമാണ്’ പ്രഗ്യ പറഞ്ഞു.
Read more ….
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു