യാത്രകൾക്കിനി പുതിയ കൂട്ട്; പുത്തൻ സ്കോഡ സ്ലാവിയ സ്വന്തമാക്കി അശ്വതി ശ്രീകാന്ത്; വില എത്രയാണെന്നോ?

 

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി ഫ്‌ളവേഴ്‌സ് ഒരുക്കിയ ‘ കോമഡി സൂപ്പര്‍ നൈറ്റ്’ എന്ന ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടി, എഴുത്തുകാരി എന്നീ മേഖലകളിലും അശ്വതി പ്രശസ്തയാണ്.

പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കിടുകയാണ് അശ്വതി ശ്രീകാന്ത്. സ്കോഡ സ്ലാവിയ ആണ് അശ്വതി സ്വന്തമാക്കിയിരിക്കുന്നത്.  മക്കളായ പത്മയ്ക്കും കമലയ്ക്കുമൊപ്പം എത്തിയാണ് അശ്വതി പുതിയ കാർ ഏറ്റുവാങ്ങിയത്. കൊച്ചിയിലെ ഇവിഎം സ്കോഡയിൽ നിന്നാണ് താരം വാഹനം വാങ്ങിയത്. വനിതാ ദിനത്തിന്റെ ഭാഗമായി ഇവിഎം സ്കോഡ നടത്തിയ വുമൺസ് ഡ്രൈവ് ഇവന്റിൽ വച്ചാണ് പുതിയ കാർ കൈമാറിയത്. 

ഞാന്‍ ഒരു എസ്.യു.വി. ആരാധികയാണ്. പക്ഷെ, ആദ്യ കാഴ്ചയില്‍ തന്നെ ഈ വാഹനം ഇഷ്ടമായി എന്ന കുറിപ്പോടെയാണ് അശ്വതി പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

” ഈ പുതിയ സുന്ദരിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഞാനെല്ലായ്പ്പോഴും ഒരു എസ് യുവി ഫാനാണ്, പക്ഷേ ഇത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു,” അശ്വതി കുറിക്കുന്നു. 

ഏറെ അന്വേഷണങ്ങൾക്ക് ഒടുവിലാണ് സ്ലാവിയയിലേക്ക് എത്തിയത് എന്നാണ് അശ്വതി പറഞ്ഞത്. ഡ്രൈവിം​ഗ് പല സമയങ്ങളിലും ഏറെ സഹായിച്ചിട്ടുണ്ടെന്നും ഒരു വനിത എന്ന നിലയിൽ തന്നെ ഡ്രൈവിം​ഗ് തനിക്ക് ഏറെ കോൺഫിഡൻസ് നൽകിയിട്ടുണ്ടെന്നും അശ്വതി പറഞ്ഞു. ജീപ്പ് കോമ്പോസും മിനി കൂപ്പറും അശ്വതിക്ക് സ്വന്തമായുണ്ട്. ഇപ്പോൾ അവയുടെ ഒപ്പം എത്തുകയാണ് സ്ലാവിയ.

വാഹനത്തിന്റെ ഉയർന്ന മോഡലായ 1.5 ലീറ്റർ സ്റ്റൈലാണ് താരം വാങ്ങിയത്. 19.13 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഷോറൂം വില.
 
1.5 ലീറ്റര്‍ ടി.എസ്.ഐ, 1 ലിറ്റര്‍ ടി.എസ്.ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളാണ് ഈ വാഹനത്തിനുള്ളത്. മൂന്നു സിലിണ്ടര്‍ 1 ലിറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലിറ്ററിന് 150 പിഎസാണ് കരുത്ത്. 1 ലിറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്ററിനുള്ളത്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില.

ക്രോമിയം സ്ട്രിപ്പ് ബോര്‍ഡര്‍ ഒരുക്കുന്ന വീതികുറഞ്ഞ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും, പെര്‍ഫോമെന്‍സ് പതിപ്പിന്റെ ഗ്രില്ലിലെ ജി.ടി. ബാഡ്ജിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈനുകളുള്ള റിയര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.

4561 എം.എം. നീളം, 1752 എം.എം. വീതി, 1507 എം.എം. ഉയരം, 2651 എം.എം. ആണ് വീല്‍ബേസ്, 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. ഇരട്ട നിറങ്ങളിലാണ് വെര്‍ട്യൂസിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ചെറി റെഡ് പെയിന്റ് സ്‌കീമും നല്‍കിയിട്ടുണ്ട്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെയും ആകര്‍ഷകമാക്കും.

 Read more ….